പോപ്പീസ് ബേബി കെയറിന്റെ 82-ാം മത് എക്സ്‌ക്ലൂസീവ് ഔട്ട്ലെറ്റ് ഇപ്പോള്‍ ചാവക്കാടും. കുട്ടികളുടെ വസ്ത്ര നിര്‍മ്മാണ രംഗത്ത് 21 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള പോപ്പീസ് ബേബി കെയറിന്റെ 82-ാം മത് എക്സ്‌ക്ലൂസീവ് ഔട്ട്ലെറ്റ് ചാവക്കാട് ഹയാത് ഹോസ്പിറ്റലിനു എതിര്‍വശത്ത് ജോയ് പ്ലാസയില്‍ വിശാലമായ പാര്‍ക്കിംഗ് സൗകര്യത്തോടു കൂടി പ്രവര്‍ത്തനം ആരംഭിച്ചു. ചാവക്കാട് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ഫ്രാഞ്ചൈസി ഓണര്‍മാരായ ഉണ്ണികൃഷ്ണന്‍ അലൈഡ്, അമ്പിളി ഉണ്ണികൃഷ്ണന്‍, പോപ്പീസ് ബേബി കെയര്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഷാജു തോമസ് , ബിസിനസ് ഹെഡ് സുനില്‍ ജോര്‍ജ്, മാര്‍ക്കറ്റിംഗ് മാനേജര്‍ അനീഷ് പോത്തന്‍, സീനിയര്‍ മാനേജര്‍ സെയില്‍സ് ഷാനവാസ്, വാര്‍ഡ് കൗണ്‍സിലര്‍ എം . ബി . പ്രമീള , രാധാകൃഷ്ണ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എസ്. പ്രേമാനന്ദന്‍,കെ .യു. യദുകൃഷ്ണ, ദര്‍ശന കെ .യു ,ആര്‍ . എ .സലീം, പി. എം . അബ്ദുല്‍ റഷീദ്, വി.എന്‍ സുബ്രഹ്‌മണ്യന്‍, തുടങ്ങി വ്യാപാര വ്യവസായ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
ആദ്യവില്പന കെ ആര്‍ ഉണ്ണികൃഷ്ണന്‍ കീര്‍ത്തി റോഷന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. കുട്ടികളുടെ വസ്ത്ര നിര്‍മ്മാണ രംഗത്ത് മുഖമുദ്ര പതിപ്പിച്ച പോപ്പീസ്സ് സ്വന്തം ഫാക്ടറിയില്‍ എല്ലാവിധ ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡുകളോട് കൂടിയാണ് ഓരോ ഡ്രെസ്സും പുറത്തിറക്കുന്നത് .
ഓരോ പ്രോഡക്റ്റും ബട്ടണ്‍ ഫുള്‍ ടെസ്റ്റ് ചെയ്തും അതുപോലെതന്നെ കുട്ടികള്‍ക്ക് ഒരുതരത്തിലും ഹാനികരമാകാത്ത കളറുകളും എംബ്രോയിഡറികളുമാണ് ഡ്രസ്സുകളില്‍ ഉപയോഗിച്ചിരിക്കുന്നത് ഞായറാഴ്ച്ച ഉള്‍പ്പെടെ ആഴ്ചയില്‍ എല്ലാദിവസവും രാവിലെ 9 മണി മുതല്‍ രാത്രി 9 .30 വരെ ഷോറൂം തുറന്ന് പ്രവ്രത്തിക്കുന്നതാണ് .