കത്തോലിക്കാസഭയുടെ പരമാധികാര പദവിയിൽ പത്ത് വർഷം പൂർത്തിയാക്കി ഫ്രാൻസിസ് മാർപാപ്പ. ആശംസകളർപ്പിച്ച് വിശ്വാസ ലോകം.ലിംഗ വൈവിദ്ധ്യവുമായി ബന്ധപ്പെട്ട ചർച്ചകൾ അപകടകരമെന്നും, സ്ത്രീയുടെയും പുരുഷന്റേയും മൂല്യമില്ലാതാക്കുമെന്ന് മുന്നറിയിപ്പ് നൽകി പാപ്പ.
അർജൻറിനയിലെ ബ്യൂനസ് ഐറിസ് ആർച്ച് ബിഷപ്പായിരുന്ന കർദിനാൾ ജോർജ് മാരിയോ ബർഗോളിയോ 2013 മാർച്ച് 13 നാണ് ഫ്രാൻസിസ് മാർപാപ്പയായത്. കത്തോലിക്കാ സഭയുടെ ഇരുന്നൂറ്റി അറുപത്തി ആറാമത്തെയും ഈശോ സഭയിൽ നിന്നും ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നും യൂറോപ്പിനു പുറത്തു നിന്നുമുള്ള ആദ്യത്തേയും പാപ്പയാണ് ഫ്രാൻസിസ് മാർപാപ്പ.