ലക്ഷ്വദീപിൽ പുതിയ വിമാനത്താവളം നിർമ്മിക്കാൻ പദ്ധതി വരുന്നു . വിമാനത്താവളം മിനിക്കോയി ദ്വീപിൽ നിർമിക്കാനാണ് ആലോചിക്കുന്നത്. സൈന്യത്തിനും അതുപോലെ തന്നെ പൊതുജനങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാൻ വേണ്ടിയാണ് വിമാനത്താവളം നിർമ്മിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് പിന്നാലെ ലക്ഷദ്വീപിലേക്ക് യാത്ര നടത്താൻ ആഹ്വാനം ചെയ്തുകൊണ്ട് ഇന്ത്യയിൽ ക്യാമ്പെയിൻ നടക്കുകയാണ്.
2026 മാർച്ച് 31 ഓടെ അത്യാധുനിക വിമാനത്താവളം പ്രവർത്തിപ്പിക്കാൻ ആകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലക്ഷദ്വീപിലേക്ക് കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ വിമാനത്താവളം വേഗത്തിൽ യാഥാർത്ഥ്യമാകും എന്നാണ് സൂചന. കേന്ദ്ര ഗവൺമെന്റ് ഐലൻഡ് ടൂറിസം വളരെയധികം പ്രോത്സാഹിപ്പിക്കുന്നുണ്ട്.പ്രധാനമന്ത്രി ലക്ഷദ്വീപ് സന്ദർശിച്ചതിന് പിന്നാലെ ലക്ഷദ്വീപിനെ കുറിച്ച് തിരയുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻവർധന സംഭവിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. വിനോദസഞ്ചാരമേഖലയ്ക്ക് ഇത് വളരെയധികം ഗുണം ചെയ്യുമെന്ന് ഉറപ്പാണ്.