മനുഷ്യബന്ധങ്ങളില്‍ മായാത്ത മുറിവുകള്‍ സൃഷ്ടിക്കുന്ന ചില തീവ്രമായ വികാരങ്ങളും ധാരണകളും ജീവിതത്തിന്റെ നേരിയ സ്പന്ദനങ്ങളെപ്പോലും വിഷലിപ്തമാക്കും. രക്തബന്ധങ്ങളെ ഉലയ്ക്കും. ചിന്തകളില്‍ കാര്‍മേഘത്തിന്റെ കറുത്ത മൂടല്‍മഞ്ഞു പുതയ്ക്കും. മനസ്സില്‍ തറച്ചു പോകുന്ന മുറിവുകളില്‍നിന്നും രക്തം വാര്‍ന്ന ചില ജീവിതങ്ങള്‍ അവ പളുങ്കുപാത്രംപോലെ ഉടഞ്ഞുവീഴുന്നു. ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍നിന്നും ഉയര്‍ക്കൊണ്ട അച്ഛന്റെയും മകന്റെയും കഥ. ‘പിതൃപതി’. അഡ്വ. സുരേഷ് ചിറക്കര. ഗ്രീന്‍ ബുക്‌സ്. വില 255 രൂപ.