Untitled design 16 1

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താലിൽ പൊതുമുതൽ നശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് സംസ്ഥാന സർക്കാർ. സ്വത്തുക്കൾ കണ്ടു കെട്ടാനുള്ള ഉത്തരവ് നടപ്പാക്കുന്നതിലെ വീഴ്ചയിൽ  ഹൈക്കോടതിയിലാണ് നിരുപാധികം ക്ഷമ ചോദിച്ചത്.പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താലിലെ 5.20 ലക്ഷം രൂപയുടെ നഷ്ടം നികത്താൻ നപടി വൈകുന്നതിൽ ഹൈക്കോടതി വിമർശിച്ചതോടെ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ വി വേണു ഐഎഎസ് നേരിട്ട് ഹാജരായി മാപ്പപേക്ഷിച്ചത്. കോടതി ഉത്തരവ് നടപ്പാക്കാൻ  മനപൂർവ്വം വീഴ്ച വരുത്തിയിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. പൊതുമുതൽ നശിപ്പിച്ച സംഭവം അതീവ ഗൗരവമുള്ളതെന്ന് ഹൈക്കോടതി പറഞ്ഞു.

ജനുവരി 15 നകം നടപടി പൂർത്തിയാകും. ഏറ്റെടുക്കൽ പൂർത്തിയാക്കാൻ ഒരുമാസം കൂടി വേണ്ടിവരുമെന്നും സർക്കാർ ആവശ്യപ്പെട്ടു. പൊതുമുതൽ നശിപ്പിക്കുന്നത് പൊതു താൽപ്പര്യത്തിന് വിരുദ്ധമാണ് ഇത്തരക്കാരെ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് നേരിടണമെന്ന് ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ അടങ്ങിയ ഡിവിഷൻ ബഞ്ച് നിർദ്ദശിച്ചു. ഹർജി ജനുവരി 17 ന്  കോടതി വീണ്ടും പരിഗണിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *