മതപരമായ ചിഹ്നങ്ങൾ ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണമെന്ന് ഹർജി. ഹർജിയിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും.നോട്ടീസയച്ചു.ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്, ഹിന്ദു ഏകതാ ദൾ തുടങ്ങിയ രാഷ്ട്രീയ സംഘടനകളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സയ്യിദ് വാസിം റിസ്വിയാണ് കോടതിയെ സമീപിച്ചത്. ജനപ്രാതിനിധ്യ നിയമപ്രകാരം മതപരമായ പേരോ ചിഹ്നമോ ഉപയോഗിച്ച് വോട്ട് തേടാന്‍ പാടില്ല, ഇത് രാഷ്ട്രീയ പാർട്ടികൾക്കും ബാധകമാണെന്നും, രണ്ട് പാർട്ടികളും ഈ നിയമം ലംഘിച്ചാണ് പ്രവർത്തിക്കുന്നതെന്നും ഹർജിയില്‍ പറയുന്നു.
തിരുവനന്തപുരത്ത് കടലാക്രമണത്തെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണം ചെയ്യവേ ലത്തീന്‍ അതിരൂപതക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മൽസ്യത്തൊഴിലാളികൾക്കുള്ള ധനസഹായം സ്വീകരിക്കാതിരിക്കാൻ ചിലർ പ്രചാരണം നടത്തി. അതിനുള്ള മറുപടി ഈ സ്ഥാനത്തിരുന്ന് പറയുന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. ചിലര്‍ വിചാരിക്കുന്നത് അവരുടെ ഒക്കത്താണ് എല്ലാമെന്ന്. സർക്കാരിന് നല്ല ഉദ്ദേശം മാത്രമേ ഉള്ളൂ.ഈ ചടങ്ങിലേക്ക് മത്സ്യത്തൊഴിലാളികളെ ക്ഷണിച്ചപ്പോൾ പറ്റിക്കൽ ആണെന്ന സന്ദേശം ഒരാൾ പ്രചരിപ്പിച്ചു. ചതി ശീലമുള്ളവർക്കെ അത് പറയാനാകൂ. ചതി ഞങ്ങളുടെ അജണ്ടയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യൻ വംശജനായ ഋഷി സുനകിനെ തോൽപ്പിച്ച് ലിസ് ട്രസ് ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായി. ബോറിസ് ജോൺസൺ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായിരുന്നു ലിസ് ട്രസ്.81,326 വോട്ടാണ് ലിസ് ട്രസിന് ലഭിച്ചത്. 60,399 വോട്ടാണ് സുനകിന് ലഭിച്ചത്. മുൻ ധനമന്ത്രിയായി ഋഷി സുനക് ആദ്യ ഘട്ടങ്ങളിൽ മുന്നിട്ട് നിന്നെങ്കിലും പിന്നീട് പുറകിലായി. മാർഗരറ്റ് താച്ചറും തെരേസ മേയും ആണ് ഇതു മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി പദവിയിലെത്തി വനിതകൾ.
മത്സ്യത്തൊഴിലാളികൾക്കുള്ള ഭവനസമുച്ചയം നിർമ്മിക്കാനുള്ള നടപടികൾ യുദ്ധകാലടിസ്ഥാനത്തിൽ സ്വീകരിക്കുമെന്നും,മത്സ്യത്തൊഴിലാളികൾ ക്യാമ്പുകളിൽ കഴിയേണ്ടവരല്ല എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് കടലാക്രമണത്തെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിയാവുന്നത്ര വേഗത്തിൽ എല്ലാവരെയും പുനരധിവാസിപ്പിക്കും, മുഖ്യമന്ത്രി വ്യക്തമാക്കി. ഓഖി ദുരന്ത സമയത്ത് ഒരു സർക്കാരും ചെയ്യാത്ത തരത്തിലുള്ള സഹായം ചെയ്തു. പ്രതിസന്ധികളിൽ മത്സ്യതൊഴിലാളികൾ ഒറ്റക്കല്ലെന്നും സർക്കാരും ജനങ്ങളും ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം പെരുമാതുറയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ടുമരണം.വര്‍ക്കല സ്വദേശികളായ ഷാനവാസ്, നിസാം എന്നിവരാണ് മരിച്ചത്. ശക്തമായ കാറ്റിലും മഴയിലും അകപ്പെട്ടാണ് ബോട്ട് മറിഞ്ഞത്. ബോട്ടിലുണ്ടായിരുന്ന പതിനഞ്ച് പേരെ രക്ഷപ്പെടുത്തി. കുടുങ്ങിക്കിടക്കുന്ന പത്തിലധികം പേരെ ഇനിയും രക്ഷപ്പെടുത്താനുണ്ട്.രക്ഷാപ്രവർത്തനം നടക്കുന്നു.
പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ട് വയസുകാരി അഭിരാമി മരണത്തിൽ ചികിത്സാ പിഴവാരോപിച്ച് മാതാപിതാക്കള്‍. എന്നാൽ കുട്ടിയുടെ മരണകാരണം അക്യൂട്ട് എൻസഫലൈറ്റിസ് സിൻഡ്രോം ആണെന്നും ഇതേതുടര്‍ന്ന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു എന്നും ആശുപത്രി വൃത്തങ്ങൾ പറയുന്നു. എങ്കിലും കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം ഒഴിവാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാല് ജില്ലകളിൽ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട് ഒഴികെയുള്ള12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.