ഇടുക്കി അടിമാലിയിൽ മദ്യം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായ സംഭവത്തില്‍ വഴിത്തിരിവ്. മദ്യത്തിൽ കീടനാശിനി കലർത്തിയതോ അല്ലെങ്കില്‍ കീടനാശിനി എടുത്ത പാത്രത്തിൽ മദ്യം ഒഴിച്ചു കുടിച്ചതോ ആകാമെന്നാണ് സംശയം.വഴിയരികില്‍ നിന്ന് മദ്യം ലഭിച്ച സുധീഷ് ഇത് കഴിച്ചിരുന്നില്ല. സുധീഷിനെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നു.
വഴിയിൽ കിടന്ന് കിട്ടിയ മദ്യം നൽകിയത് സുഹൃത്ത് സുധീഷാണെന്നാണ് ചികിത്സയിലുള്ളവർ പൊലീസിനോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുധീഷിനെ ചോദ്യം ചെയ്യുന്നത്.
മദ്യം കഴിച്ച് ആശുപത്രിയിലായ
മൂവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഇടുക്കി അടിമാലിയിൽ മദ്യപിച്ച മൂന്ന് യുവാക്കൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇന്നലെ രാവിലെ ഏഴരയോടെ വഴിയിൽ കിടന്ന മദ്യം കഴിച്ചശേഷം ഛർദ്ദി ഉണ്ടായെന്നാണ് മൂന്നുപേരും വിശദമാക്കിയത്. അടിമാലി അപ്സര കുന്ന് സ്വദേശികളായ അനിൽ കുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവരാണ് ചികിത്സ തേടിയത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.