പേരൂർക്കട വഴലയലിൽ റോഡരികിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലിനുള്ളിൽ തൂങ്ങി മരിച്ചു, ജില്ലാ ജയിലിനുള്ളിലാണ് പ്രതി രാജേഷ് തൂങ്ങി മരിച്ചത്. പട്ടാപ്പകൽ പങ്കാളിയെ വെട്ടിക്കൊന്ന കേസിൽ പ്രതി രാജേഷിനെ ഉടൻ തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
ഇന്ന് പുലർച്ചെയാണ് പ്രതി ജയിലിൽ തൂങ്ങി മരിച്ചത്. മൃതദേഹം ജനറൽ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ നല്ല തിരക്കുള്ള നേരത്താണ് വഴയിലയിലെ റോഡരികിൽ നാടിനെ നടുക്കിയ കൊലപാതകം നടക്കുന്നത്. 12 വർഷമായി കൂടെ താമസിക്കുകയും ഇപ്പോൾ വേറിട്ട് താമസിക്കുകയും ചെയ്യുന്ന സിന്ധുവിനെയാണ് ഇയാൾ വെട്ടിക്കൊലപ്പെടുത്തിയത്.
കിളിമാനൂരിൽ പൊലീസ് സ്റ്റേഷന് സമാപം ജ്യൂസ് കട നടത്തുന്നയാളാണ് രാജേഷ്. പ്രണയം നിഷേധിച്ചതിലുള്ള പകയും സാമ്പത്തിക പ്രശ്നങ്ങളുമാണ് ആസൂത്രിതമായ കൊലപാതകത്തിന് കാരണമെന്ന് പോലീസ് കരുതുന്നു.