എല്ലുകളെ ബാധിക്കുന്ന അപൂര്‍വമായ അര്‍ബുദമാണ് ബോണ്‍ ക്യാന്‍സര്‍. ഇത് വളരെ അപൂര്‍വമായി മാത്രമേ കാണപ്പെടുന്നുള്ളുവെങ്കിലും മറ്റ് എല്ലാ അര്‍ബുദങ്ങളെയും പോലെ, ഇതും നേരത്തെ കണ്ടുപിടിക്കേണ്ടത് പ്രധാനമാണ്. എല്ലുകളിലെ സ്ഥിരമായ വേദന, നീര്‍വീക്കം, ചെറിയ പരിക്കുകള്‍ മൂലമുള്ള ഒടിവുകള്‍, സന്ധി വേദന എന്നിവയാണ് അസ്ഥി കാന്‍സറിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങള്‍. പാള്‍ മാള്‍ മെഡിക്കല്‍ മെഡിക്കല്‍ ഡയറക്ടറും ജനറല്‍ ഫിസിഷ്യനുമായ ഡോ. ചുന്‍ ടാങ് പറയുന്നതനുസരിച്ച്, പുറം വേദനയും പ്രത്യേകിച്ച് നടുവേദനയും അസ്ഥി കാന്‍സറിന്റെ വളരെ സാധാരണമായ ലക്ഷണമാണ്. വേദനയ്ക്ക് മാറ്റമില്ലാതെ തുടരുകയാണെങ്കില്‍ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. അസ്ഥി ക്യാന്‍സര്‍ ഉള്ളവരില്‍ പ്രധാനമായും നട്ടെല്ലിനോ അതിനു അടുത്ത ഭാഗങ്ങളിലോ ആകും വേദന ഉണ്ടാകുക. ഈ വേദന വളരെ കഠിനമായിരിക്കും, ഇത് തുടരുകയാണെങ്കില്‍ രോഗിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെപ്പോലും അത് തടസപ്പെടുത്താം. രാത്രിയില്‍ ഇത്തരത്തില്‍ വേദന ഉണ്ടാകുകയാണെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വേദനയ്ക്ക് പുറമേ, നീരോ മുഴയോ കാണുകയാണെങ്കില്‍, അത് എല്ലിലെ ട്യൂമറിന്റെ ലക്ഷണമാകാം എന്ന് ഡോ. ടാങ് പറയുന്നു. കുടുംബത്തില്‍ ക്യാന്‍സര്‍ പാരമ്പര്യം ഉള്ളവരാണെങ്കില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്. അസ്ഥി കാന്‍സര്‍ ഏത് പ്രായത്തിലും ഉണ്ടാകാം. അതുകൊണ്ടുതന്നെ തുടര്‍ച്ചയായ നടുവേദനയുണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കുക.