പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത അഡ്വ. സികെ ശ്രീധരനെതിരെ കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുബം. വീട്ടിലെ ഒരംഗത്തേപ്പോലെ നിന്നുകൊണ്ട് സി കെ ശ്രീധരൻ തങ്ങളെ ചതിച്ചുവെന്നാണ് കുടുബത്തിന്‍റെ ആരോപണം. . ഗൂഢാലോചനയിലും തെളിവ് നശിപ്പിക്കുന്നതിലും സി കെ ശ്രീധരന്റെ പങ്ക് കൂടി അന്വേഷിക്കണമെന്ന് സിബിഐയോട് ആവശ്യപ്പെടുമെന്നും ഇരുവരുടെയും കുടുംബം പറഞ്ഞു.
ഈയിടെ കോൺഗ്രസ് വിട്ട് സി പി എം ലെത്തിയ സി.കെ ശ്രീധരൻ ഈ കേസിൽ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പടെയുള്ള ഒന്‍പത് പ്രതികള്‍ക്ക് വേണ്ടിയണ് വക്കാലത്ത് ഏറ്റെടുത്തത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും രാഷ്ട്രീയ വൈരാഗ്യം മൂലം സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം.
ഒന്നാം പ്രതി പീതാംബര്‍, രണ്ട് മുതല്‍ നാല് വരെയുള്ള പ്രതികളായ സജി ജോർജ്, കെഎം സുരേഷ്, കെ അനിൽകുമാർ, പതിമൂന്നാം പ്രതി ബാലകൃഷ്ണന്‍, പതിനാലാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായ കെ.മണികണ്ഠൻ, ഇരുപതാം പ്രതി മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, 22 ഉം 23 ഉം പ്രതികളായ രാഘവന്‍ വെളുത്തോളി, കെ.വി ഭാസ്ക്കരന്‍ എന്നിവര്‍ക്ക് വേണ്ടിയാണ് സികെ ശ്രീധരൻ വാദിക്കുക
കൊച്ചി സിബിഐ സ്പെഷ്യല്‍ കോടതിയില്‍ എത്തി ഇദ്ദേഹം വക്കാലത്ത് ഏറ്റെടുത്തു. 24 പ്രതികളുള്ള കേസ് വിചാരണ ഫെബ്രുവരി രണ്ടിന് സിബിഐ സ്പെഷ്യല്‍ കോടതിയിൽ ആരംഭിക്കും. 2019 ഫെബ്രുവരി 17 നാണ് കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്.