ജീവിതാസക്തികളുടെ തിരകള്‍ മരണത്തിന്റെ കരയില്‍ തലതല്ലിച്ചാകുന്ന ആത്യന്തികമായ പ്രകൃതിനിയമത്തിന്റെ വെളിപാടുകഥകളാണ് മാത്യൂസിന്റെ ഓരോ രചനയും. 93ലെ രാത്രി, വെളിച്ചമില്ലാത്ത ഒരിടം, ആണ്‍ദൈവം, അടഞ്ഞമുറി, ശലഭങ്ങളുടെ ആയുസ്സ്, കണ്ണോക്ക്, ആണ്ടറുതിയിലെ പേടിസ്വപ്നങ്ങള്‍, തീവണ്ടിയില്‍ ഒരു മനുഷ്യന്‍, പച്ചില കൊത്തി പറന്നുവരുന്ന പ്രാവുകള്‍, കോമ, പതിമൂന്നു കടല്‍ക്കാക്കകളുടെ ഉപമ… തുടങ്ങി പതിനേഴു കഥകള്‍. 2022 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം. മുഴക്കം എന്ന കഥാസമാഹാരത്തിന് ലഭിച്ച പി.എഫ്. മാത്യൂസിന്റെ ശ്രദ്ധേയമായ പുസ്തകത്തിന്റെ പുതിയ പതിപ്പ്. ‘പതിമൂന്നു കടല്‍ക്കാക്കകളുടെ ഉപമ’. മാതൃഭൂമി. വില 195 രൂപ.