ബാബാ രാംദേവ് നയിക്കുന്ന പ്രമുഖ എഫ്.എം.സി.ജി കമ്പനിയായ പതഞ്ജലി ഫുഡ്സ് (നേരത്തേ രുചിസോയ) നടപ്പുവര്‍ഷം ജൂലായ്-സെപ്തംബര്‍പാദത്തില്‍ 42 ശതമാനം വര്‍ദ്ധനയോടെ 8,514 കോടി രൂപയുടെ പ്രവര്‍ത്തനവരുമാനം നേടി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ 5,995 കോടി രൂപയായിരുന്നു. 112.2 കോടി രൂപയാണ് ലാഭം. ഭക്ഷ്യഎണ്ണ വിപണിയിലെ പ്രതിസന്ധികളില്ലായിരുന്നെങ്കില്‍ പ്രവര്‍ത്തനഫലം ഇതിലുമേറെ മെച്ചപ്പെടുമായിരുന്നെന്ന് കമ്പനി വ്യക്തമാക്കി. കമ്പനിയുടെ ഭക്ഷ്യവിഭാഗം 2,399.66 കോടി രൂപയുടെ വില്പനകുറിച്ചു; മൊത്തം ബ്രാന്‍ഡഡ് വില്പനയുടെ 37.18 ശതമാനമാണിത്. ഇന്‍സ്റ്റിറ്റിയൂഷണല്‍ വിഭാഗത്തിന്റെ കൂടി ഉള്‍പ്പെടെയുള്ള വില്പന 6,453.45 കോടി രൂപയാണ്; മൊത്തം ബ്രാന്‍ഡഡ് ഉത്പന്നവില്പനയുടെ 77.02 ശതമാനം.