രണ്ട് കോടീശ്വരന്മാര്‍ക്കിടയിലായിരുന്നു താൻ മത്സരിച്ചതെന്ന് തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. പണം കാര്യമായി പ്രചാരണത്തെ ബാധിച്ചു. കൂടാതെ കേരളത്തിലെ ജനങ്ങള്‍ വാര്‍ത്തകള്‍ ശ്രദ്ധിക്കന്നവരാണ്. ഇന്ത്യ മുന്നണിയിലെ രണ്ടു പേര് പരസ്പരം മത്സരിക്കുന്നത് അവര്‍ ചര്‍ച്ച ചെയ്തു കാണും. അതാകും തോല്‍വിയുടെ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ത്യ സഖ്യത്തില്‍ വരുന്ന പാര്‍ട്ടികളാണ് വ്യത്യസ്തമായി മത്സരിച്ചത്. അത് എല്ലാ മണ്ഡലങ്ങളിലും ബാധിച്ചു. ഒരിക്കലും ഇങ്ങനെയൊരു ഫലം ഉണ്ടാകേണ്ടതല്ല. നല്ല ഭരണം കാഴ്ചവെയ്ക്കുന്ന സര്‍ക്കാരാണിതെന്നും അദ്ദേഹം പറഞ്ഞു.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan