പല കാലത്തിലൂടെയും പല ലോകങ്ങളിലൂടെയുമുള്ള എഴുത്തുകാരന്റ സഞ്ചാരം കാവ്യലോകത്തിന്റെ അനുയാത്രയാണ്. ഓരോ രാജ്യാന്തര യാത്രയും കവിതയുടെ കാതല്‍ കൂടി കടഞ്ഞെടുക്കുകയാണ് സച്ചിദാനന്ദന്‍ എന്ന കവിമനസ്സ്. യുഗോസ്ലാവിയ, സ്വീഡന്‍, പാരീസ്, ചൈന തുടങ്ങിയ രാജ്യങ്ങള്‍ തന്റെ യാത്രയുടെ ആകുലതകളെയും സന്തോഷങ്ങളെയും സ്വന്തമാക്കുമ്പോഴും കാലത്തിന്റെ സ്പന്ദനങ്ങള്‍ ഈ യാത്രികന്‍ ഉള്‍ക്കൊള്ളുന്നുണ്ട്. കാലവും ലോകവും കവിതയും യാത്രാപഥങ്ങളുംകൊണ്ട് സമ്പഷ്ടമായ ഈ കൃതി കാലത്തിന്നതീതമായി നിലനില്ക്കും. ഓരോ യാത്രയും ഓരോ ജീവിതകഥകളാണ് വായനക്കാരോട് പറയുന്നത്. ‘പല ലോകം പല കാലം’. സച്ചിദാനന്ദന്‍. ഗ്രീന്‍ ബുക്‌സ്. വില 255 രൂപ.