സാമ്പത്തിക പ്രതിസന്ധിയ്ക്ക് താത്ക്കാലിക പരിഹാരം കാണാന്‍ ദേശീയ എയര്‍ലൈന്‍സ് വില്‍ക്കാനൊരുങ്ങി പാകിസ്താന്‍. 700 മില്യണ്‍ ഡോളര്‍ പാകിസ്താന്‍ ഐഎംഎഫില്‍ നിന്ന് വായ്പയെടുത്തിരുന്നു. നഷ്ടത്തിലായ കമ്പനികളെ നവീകരിക്കുമെന്ന ഐഎംഎഫ് വ്യവസ്ഥ പാകിസ്താന്‍ അംഗീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ദേശീയ എയര്‍ലൈന്‍സ് വില്‍ക്കാനുള്ള നീക്കം.
ഐഎംഎഫ് കരാറില്‍ ഒപ്പുവെച്ച ശേഷമാണ് പാകിസ്താന്‍ ദേശീയ എയര്‍ലൈന്‍സിനെ സ്വകാര്യവത്കരിക്കാന്‍ തീരുമാനിച്ചത്. ഫെബ്രുവരി 8നാണ് പാകിസ്താനില്‍ പൊതുതെരഞ്ഞെടുപ്പ് തീരുമാനിച്ചിരിക്കുന്നത്. ദേശീയ എയര്‍ലൈന്‍സിന്റെ സ്വകാര്യവത്ക്കരണം 98 ശതമാനത്തോളം പൂര്‍ത്തിയായെന്നാണ് സൂചന.