ജീവിതത്തില്‍ കല്ലും മുള്ളും നിറഞ്ഞ ഊടുവഴികളിലൂടെ സഞ്ചരിക്കാന്‍ വിധിക്കപ്പെട്ടവാണ് ഇതിലെ കഥാപാത്രങ്ങള്‍. നോവേറ്റ് വിതുമ്പുമ്പോഴും അവര്‍ നടക്കുന്നത് മുന്നോട്ട് തന്നെയാണ്. ഇരുപതോളെ കഥകളടങ്ങിയ ‘പാഗല്‍ഗാച്ചും കോമാളി വിഷ്ണുവും’ എന്ന കഥാസമാഹാരത്തിലെ ഓരോ കഥയും കാലഘട്ടത്തിന്റെ മുദ്രകള്‍ പതിഞ്ഞവയാണ്. ഭാഷയുടെ മാസ്മരികതയും ആഖ്യാനചാതുരിയും രാജന് തിരുവോത്തിന്റെ കഥകളെ വേറിട്ട് നിര്‍ത്തുന്നു. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 300 രൂപ.