അശാന്തമായ മനസ്സിന്റെയും മണ്ണിന്റെയും വിലാപങ്ങളെ അക്ഷരങ്ങളിലേക്ക് ഏറ്റുവാങ്ങിയ പ്രശസ്ത നോവലിസ്റ്റ് കേശവദേവ് തുടങ്ങിവെച്ച ‘പഠിച്ച കള്ളന്മാര്‍’ എന്ന നോവല്‍ കാലങ്ങള്‍ക്കുശേഷം പ്രിയപത്‌നി സീതാലക്ഷ്മീദേവ് പൂര്‍ത്തീകരിച്ചിരിക്കുന്നു. ജോലിതേടി തിരുവനന്തപുരത്തെത്തിയ പറവൂര്‍ സ്വദേശികളും അഭ്യസ്തവിദ്യരായ ചന്ദ്രശേഖരന്‍ പിള്ളയെന്ന ചന്ദ്രനിലും സുരേന്ദ്രനിലുമാണ് നോവല്‍ ആരംഭിക്കുന്നത്. തലസ്ഥാനത്തെത്തുന്ന ഇവര്‍ വര്‍ഗ്ഗീസ്, ഗോപാലകൃഷ്ണന്‍ എന്നിവരോടൊപ്പം ചേര്‍ന്ന് കള്ളന്മാരായിത്തീരുന്നതിലൂടെയാണ് കഥ വികസിക്കുന്നത്. 28 വര്‍ഷങ്ങള്‍ക്കു മുമ്പ് കേശവദേവ് എഴുതിത്തുടങ്ങിയ കഥ അദ്ദേഹം ഉദ്ദേശിച്ച രീതിയില്‍തന്നെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ‘പഠിച്ച കള്ളന്മാര്‍’. കേശവദേവ്, സീതാലക്ഷ്മീദേവ്. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 237 രൂപ.