അരക്ഷിതാവസ്ഥയുടെ ആഴക്കയങ്ങള്‍ താണ്ടാന്‍ സമാശ്വാസത്തിന്റെ കച്ചിത്തുരുമ്പുമായി നിങ്ങളിലേക്കൊരാള്‍ കടന്നുവന്നതിന്റെ സാക്ഷിപത്രമാണ് ഈ നോവല്‍. അപ്രതീക്ഷിതമായ, അപരിചിതമായ അസാന്നിധ്യംകൊണ്ട് വീഴ്ചകളെ മറികടക്കാന്‍ പ്രാപ്തമാക്കുന്ന പ്രമേയം. സാമൂഹികപ്രവര്‍ത്തക എന്നതിലുപരി മനുഷ്യസ്നേഹിയായ രുദ്ര, ഒരുപറ്റം മനുഷ്യരുടെ നിസ്സഹായാവസ്ഥകള്‍ക്കുള്ള മറുപടിയാണ്. മയക്കുമരുന്ന്, കള്ളക്കടത്ത്, രാഷ്ട്രീയ മുതലെടുപ്പ് തുടങ്ങിയവയിലൂടെ കടന്നുപോകുമ്പോഴും അതിനെയൊക്കെ മറികടക്കാന്‍ പ്രാപ്തമാക്കുന്ന മനുഷ്യസ്നേഹികളുടെ കഥകൂടിയാണിത്. ‘പാറാവ്’. ഡോ. നിഖില്‍ മണാശേരി. ഗ്രീന്‍ ബുക്‌സ്. വില 180 രൂപ.