കുഞ്ഞുകഥകളിലൂടെ വലിയ പാഠങ്ങള്‍ പകരുന്നവയാണ്, ദൈവം അനുഗ്രഹിച്ച ഈ ബാലകഥകള്‍. മകുടിയില്‍നിന്നൊഴുകുന്ന മധുരനാദത്തില്‍ നൃത്തമാടാന്‍ തുടങ്ങുന്ന നാഗത്താനെപ്പോലെ, ഈ കഥകളുടെ ഉള്ളില്‍നിന്നൂറുന്ന തിരിച്ചറിവുകളുടെ ഒഴുക്ക് കുട്ടികളുടെ ഇളംമനസ്സുകളെ ഉണര്‍ത്തും. താളം തുഴഞ്ഞു പോകുന്ന ഒരു തോണിപോലെ സ്വച്ഛസുന്ദരമായി വായിച്ചു പോകാവുന്ന മനോഹരകഥകള്‍. ‘പാമ്പും പാമ്പാട്ടിയും പിന്നൊരു പെണ്‍കുട്ടിയും’. കാപ്പില്‍ ഗോപിനാഥന്‍. എച്ആന്‍ഡ്‌സി ബുക്‌സ്. വില 90 രൂപ.