പാലക്കാട്ടുകാരുടെ സവിശേഷമായ സംസ്കാരത്തെയും മിത്തുകളെയും തേടിയുള്ള യാത്രകളില്‍ കണ്ട കാഴ്ചകളും കേട്ട നാട്ടറിവുകളും പാലക്കാട്ടിലെ സുമനസ്സുകള്‍ പങ്കുവെച്ച ജീവിതാനുഭവങ്ങളുമാണ് ഈ കൃതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പാലക്കാട് കോട്ടയും കല്‍പ്പാത്തിയും ചിറ്റൂരും കൊല്ലങ്കോടും നെമ്മാറയും ആലത്തൂരൂം അതിന്റെ ചരിത്രം കേട്ടറിവുകളിലൂടെ വെളിപ്പെടുത്തുന്നു. അട്ടപ്പാടിയുടെയും മണ്ണാര്‍ക്കാടിന്റെയും സ്ഥലചരിത്രങ്ങള് ഏറെ ഹൃദ്യമാണ്. ഒറ്റപ്പാലത്തിന്റെയും ഷൊര്‍ണ്ണൂരിന്റെയും പട്ടാമ്പിയുടെയും ഐതിഹ്യകഥകളോടൊപ്പം അവിടത്തെ നിവാസികളുടെ അനുഭവങ്ങളെയും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ‘പാലക്കാട്: മിത്തും ചരിത്രവും’. ഡോ. രാജന് ചുങ്കത്ത്. ഗ്രീന്‍ ബുക്സ്. വില 170 രൂപ.
പാലക്കാട്: മിത്തും ചരിത്രവും
