പ്രശസ്ത ന്യൂറോളജിസ്റ്റും എഴുത്തുകാരനുമായ ഡോ. കെ രാജശേഖരന്‍ നായര്‍ വൈദ്യജീവിതത്തിലെ വിസ്മയാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. മനുഷ്യമസ്തിഷ്‌കത്തിന്റെ അറിയപ്പെടാത്ത കൗതുകങ്ങളിലൂടെയുള്ള ഒരു ന്യൂറോളജിസ്റ്റിന്റെ സഞ്ചാരം. ഒരു ഡോക്ടറുടെ വിസ്മയകരമായ ചികിത്സാനുഭവങ്ങള്‍. വൈദ്യശാസ്ത്രത്തിന് വിവരിക്കാനാകാത്ത അത്ഭുതങ്ങള്‍ സരസവും ലളിതവുമായി അദ്ദേഹം വിവരിക്കുന്നു. ‘ഒരു ന്യൂറോളജിസ്റ്റിന്റെ ഡയറി’. ഡോ കെ രാജശേഖരന്‍ നായര്‍. മനോരമ ബുക്‌സ്. വില 218 രൂപ.