ചൈന-ഇന്ത്യ അതിർത്തി തർക്കം ഇന്നും പാർലമെന്റിൽ ചർച്ചവിഷയമായി. സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എംപിമാർ ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. വിഷയം പാർലമെന്റിൽ ചർച്ചക്കെടുക്കാതെ ഒഴിഞ്ഞ് മാറാനാണ് ബിജെപി ശ്രമമെന്ന് കോൺഗ്രസ്. ചൈന-ഇന്ത്യ വിഷയം ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പാർലമെന്റിന് മുന്നിൽ പ്രതിപക്ഷ എംപിമാർ പ്രതിഷേധിക്കുകയാണ്. ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് സോണിയ ഗാന്ധി അടക്കമുള്ള മുതിർന്ന നേതാക്കൾ പ്രതിഷേധിക്കുന്നത്. വിഷയം സഭ ചർച്ച ചെയ്യണമെന്നതിൽ ഉറച്ച് നിൽക്കണമെന്നും ഇന്ന് ചേർന്ന കോൺഗ്രസ് പാർലമെൻ്ററി പാർട്ടി യോഗത്തിലും സോണിയ നിർദ്ദേശിച്ചു.
ചൈന-ഇന്ത്യ അതിർത്തി തർക്കം പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം
