അയോധ്യയിലെ പ്രതിഷ്ഠാ ദിനത്തില്‍പ്രതിപക്ഷ നേതാക്കൾ മറ്റു ക്ഷേത്രങ്ങളിലെ പൂജകളിൽ പങ്കെടുക്കുന്നു. രാഹുൽ ഗാന്ധിയും മമതാ ബാനർജിയും അന്നേദിവസം മറ്റു ക്ഷേത്രങ്ങളിൽ പൂജാദി കർമ്മങ്ങളിൽ പങ്കെടുക്കും. പ്രതിഷ്ഠ നടക്കുന്ന ദിവസം അയോധ്യയിലേക്ക് പോകില്ലെന്ന് അരവിന്ദ് കെജ്രിവാളും, ശരത് പവാറും അറിയിച്ചു.
രാഹുല്‍ ഗാന്ധി അസമിലെ കാമാഖ്യ ക്ഷേത്രത്തിലും, മമതാ ബാനർജി കൊല്‍ക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം മത സൗഹാര്‍ദ്ദ റാലിയിലും പങ്കെടുക്കും. നാസിക്കിലെ കാലാറാം ക്ഷേത്രത്തിലെ മഹാ ആരതിയില്‍ ഉദ്ധവ് താക്കറേയും, ഡൽഹിയിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ അരവിന്ദ് കെജരിവാളും പങ്കെടുക്കും എന്നാണ് റിപ്പോർട്ടുകൾ.മോദിയും ആര്‍എസ്എസും പ്രതിഷ്ഠാ ചടങ്ങിനെ രാഷ്ട്രീയ ചടങ്ങാക്കി മാറ്റുന്നുവെന്ന വിമർശനം ഉന്നയിച്ചാണ് അയോധ്യയില്‍ നിന്ന് നേതാക്കള്‍ മാറി നില്‍ക്കുന്നത്.