ടെസ്‌ലയില്‍ ടെസ്റ്റ് ഡ്രൈവര്‍മാര്‍ക്ക് അവസരം. മണിക്കൂറില്‍ 18 ഡോളര്‍ (1480 രൂപ) മുതല്‍ 48 ഡോളര്‍ (3950 രൂപ) വരെയാണ് ശമ്പളം. മൂന്നു മാസം നീളുന്ന ടെസ്റ്റ് ഡ്രൈവ് ജോലിയില്‍ ശമ്പളത്തോടൊപ്പം മറ്റു ആനുകൂല്യങ്ങളും ലഭിക്കും എന്നാണ് അമേരിക്കന്‍ വെബ് സൈറ്റുകളില്‍ പറയുന്നത്. ഓസ്റ്റിന്‍, ഡെന്‍വര്‍, ടെക്‌സസ്, കൊളറാഡോ, ബ്രൂക്ലിന്‍, ന്യൂയോര്‍ക്ക് തുടങ്ങിയ നഗരങ്ങളിലാണ് ടെസ്റ്റ് ഡ്രൈവര്‍മാരെ ക്ഷണിച്ചിരിക്കുന്നത്. ക്ലീന്‍ ഡ്രൈവിങ് റെക്കോര്‍ഡും സുരക്ഷിതമായ ഡ്രൈവിങ് ശീലവും നാലുവര്‍ഷത്തെ ഡ്രൈവിങ് പരിചയവുമുള്ള ആര്‍ക്കും അപേക്ഷിക്കാം എന്നാണ് ടെസ്ല പറയുന്നത്. ടെസ്ലയുടെ സെല്‍ഫ് ഡ്രൈവിങ് സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കുന്നതിനായാണ് ടെസ്റ്റ് ഡ്രൈവ്. സെല്‍ഫ് ഡ്രൈവിങ് സോഫ്റ്റ്വെയറിന്റെ ഉയര്‍ന്ന പതിപ്പും ഈ ടെസ്റ്റിലൂടെ പരീക്ഷിക്കും. ഇതില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ചായിരിക്കും ടെസ്ലയുടെ വരും കാല മോഡലുകള്‍ പുറത്തിറക്കുന്നത്. എന്നാല്‍ ഏതൊക്കെ വാഹനങ്ങളായിരിക്കും ഓടിക്കേണ്ടിവരിക എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.