സ്മാര്‍ട്ട്‌ഫോണ്‍ വിപണി കീഴടക്കാന്‍ കിടിലന്‍ ഹാന്‍ഡ്‌സെറ്റുകള്‍ അവതരിപ്പിക്കുന്ന ബ്രാന്‍ഡാണ് ഓപ്പോ. സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഓപ്പോയുടെ മികച്ച ഹാന്‍സെറ്റുകളില്‍ ഒന്നാണ് ഓപ്പോ എ78. ഡിസൈനിലും, കിടിലന്‍ ഫീച്ചറുകളോടെയുമാണ് ഓപ്പോ എ78 എത്തിയിരിക്കുന്നത്. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേയാണ് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. മീഡിയടെക് ഹീലിയോ ജി35 പ്രോസസറാണ് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് കരുത്ത് പകരുന്നത്. 5,000 എംഎഎച്ചാണ് ബാറ്ററി ലൈഫ്. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 12 ജിബി റാം പ്ലസ് 512 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിങ്ങനെ 3 വേരിയന്റുകളില്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ സാധിക്കും.