സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോഡ് നേട്ടം കൈവരിച്ച് ഓപ്പണ്‍ എഐ. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്, പ്രതിമാസം 100 കോടി ആളുകളാണ് ഓപ്പണ്‍എഐയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നത്. ഇതോടെ, ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന മികച്ച 50 വെബ്‌സൈറ്റുകളുടെ പട്ടികയില്‍ ഓപ്പണ്‍എഐയും ഇടം നേടി. യുഎസ് ആസ്ഥാനമായ വെസഡിജിറ്റലാണ്ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. സൈറ്റ് ട്രാഫിക് അടിസ്ഥാനപ്പെടുത്തുമ്പോള്‍ ഓപ്പണ്‍എഐയുടെ വെബ്‌സൈറ്റായ ‘openai.com’ ഒരു മാസത്തിനുള്ളില്‍ 52.21 ശതമാനം വളര്‍ച്ചയാണ് നേടിയിരിക്കുന്നത്. 2022-ന്റെ അവസാനത്തോടെയാണ് ഓപ്പണ്‍എഐ വികസിപ്പിച്ചെടുത്ത ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിക്ക് സ്വീകാര്യത ലഭിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ 100 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളില്‍ എത്തുന്ന ഏറ്റവും വേഗതയേറിയ വെബ്‌സൈറ്റ് എന്ന നേട്ടവും ഓപ്പണ്‍എഐ കരസ്ഥമാക്കിയിട്ടുണ്ട്. മാര്‍ച്ച് മാസത്തില്‍ മാത്രം മൊത്തം 847.8 ദശലക്ഷം സന്ദര്‍ശകരാണ് ഓപ്പണ്‍എഐയുടെ വെബ്‌സൈറ്റ് ആക്‌സസ് ചെയ്തിട്ടുള്ളത്.