ചാറ്റ്ജി.പി.ടിയുടെ സൃഷ്ടാക്കളായ ഓപണ്‍ എ.ഐ യൂസര്‍മാര്‍ക്ക് പുതിയ ഓഫറുമായി രംഗത്ത്. ഓപണ്‍എ.ഐയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സിസ്റ്റങ്ങളിലുള്ള കേടുപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് 20,000 ഡോളര്‍ വരെ (16.39 ലക്ഷം രൂപ) പാരിതോഷികം നല്‍കുമെന്നാണ് വാഗ്ദാനം. ഗൂഗിളിനും മൈക്രോസോഫ്റ്റിനും മെറ്റയ്ക്കും പുറമേ ‘ബഗ് ബൗണ്ടി പ്രോഗ്രാ’മുമായി എത്തിയിരിക്കുകയാണ് ഓപണ്‍എ.ഐ. ഇനി ചാറ്റ്ജി.പി.ടിയിലുള്ള പിഴവുകളും ബഗ്ഗുകളും റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് 200 ഡോളര്‍ മുതല്‍ (16,000 രൂപ) പ്രതിഫലം ലഭിക്കും. ബഗുകളുടെ തീവ്രതയെ അടിസ്ഥാനമാക്കിയാണ് റിവാര്‍ഡുകള്‍ വാഗ്ദാനം ചെയ്യുന്നത്. യൂസര്‍മാര്‍ക്ക് അത്തരത്തില്‍ 20,000 ഡോളര്‍ വരെയുണ്ടാക്കാം. ബഗ് ബൗണ്ടി പ്ലാറ്റ്ഫോമായ ബഗ്ക്രൗഡിലുള്ള വിശദാംശങ്ങള്‍ അനുസരിച്ച് ചാറ്റ്ജി.പി.ടിയുടെ ചില പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ഓപണ്‍എ.ഐ ഗവേഷകരെ ക്ഷണിച്ചിരിക്കുകയാണ്. ഓപണ്‍എ.ഐ സിസ്റ്റങ്ങള്‍ തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളുമായി ആശയവിനിമയം നടത്തുകയും ഡാറ്റ പങ്കിടുകയും ചെയ്യുന്നതിന്റെ ചട്ടക്കൂടും ഗവേഷകര്‍ അവലോകനം ചെയ്യണം.