വണ്‍ പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ച വണ്‍പ്ലസ് നോര്‍ഡ് സിഇ ഫോറിന്റെ വില്‍പ്പന ആരംഭിച്ചു. കൂടുതല്‍ ഫീച്ചറുകളുമായി വണ്‍പ്ലസ് നോര്‍ഡ് സിഇ 3യുടെ പിന്‍ഗാമിയായാണ് ഇത് അവതരിപ്പിച്ചത്. ഇന്ത്യയില്‍ വണ്‍പ്ലസ് നോര്‍ഡ് സിഇ 4 ന്റെ 8ജിബി+128ജിബി സ്റ്റോറേജ് വേരിയന്റിന് 24,999 രൂപയും 8ജിബി+256ജിബി വേരിയന്റിന് 26,999 രൂപയുമാണ് വില. ആമസോണ്‍ വഴിയും വണ്‍പ്ലസ് ഇന്ത്യയുടെ ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയും ഈ സ്മാര്‍ട്ട്ഫോണ്‍ ബുക്ക് ചെയ്യാം. ക്വാല്‍ക്കോം സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 3 ചിപ്സെറ്റാണ് ഈ സ്മാര്‍ട്ട്ഫോണിന്റെ കരുത്ത്. 120ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 93.4 ശതമാനം സ്‌ക്രീന്‍-ടു-ബോഡി ആസ്പക്ട് റേഷ്യോയും ഉളള 6.7 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 5ജി കണക്റ്റിവിറ്റിയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. വിരലില്‍ നനവുണ്ടെങ്കിലും സുരക്ഷ നല്‍കുന്ന അക്വാ ടച്ച് ഫീച്ചര്‍ ആണ് ഈ വണ്‍പ്ലസ് നോര്‍ഡ് സിഇ 4 ന്റെ വേറിട്ട സവിശേഷതകളിലൊന്ന്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഓക്സിജന്‍ ഒഎസില്‍ ആണ് ഈ സ്മാര്‍ട്ട്ഫോണിന്റെ പ്രവര്‍ത്തനം. വെള്ളത്തിന്റെയും പൊടിയുടെയും പ്രതിരോധത്തിനായി ഐപി54 റേറ്റിംഗും ഈ സ്മാര്‍ട്ട്ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. 5,500എംഎഎച്ച് ബാറ്ററിയാണ് ഈ വണ്‍പ്ലസ് ഫോണിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ഒരു നോര്‍ഡ് ഫോണില്‍ ഇത്രയും വേഗതയുള്ള ഫാസ്റ്റ് ചാര്‍ജിങ് ലഭിക്കുന്നത് ഇത് ആദ്യമായിരിക്കും.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan