പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ സീരീസ് ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. 13 സീരീസില്‍ വണ്‍പ്ലസ് 13, വണ്‍പ്ലസ് 13ആര്‍ എന്നി ഫോണുകളാണ് വിപണിയില്‍ എത്തുന്നത്. പുതിയ ക്ലാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ് ആണ് രണ്ടു മോഡലുകള്‍ക്കും കരുത്ത് പകരുക. 12 ജിബി റാമും 256 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജുമുള്ള വണ്‍ പ്ലസ് 13ന്റെ ബേസ് മോഡലിന് 69,999 രൂപയാണ് വില വരിക. 16 ജിബി റാമും 512 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള വണ്‍ പ്ലസ് 13ന് 7000 രൂപ അധികം നല്‍കണം. അതായത് 76,999 രൂപയാണ് വില. 24 ജിബി റാമും ഒരു ടിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള വണ്‍പ്ലസ് 13ന്റെ മൂന്നാമത്തെ വേരിയന്റിന് 89,999 രൂപയാണ് വില. ഐസിഐസിഐ ബാങ്ക് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ഡിസ്‌കൗണ്ട് ലഭിക്കും. വണ്‍പ്ലസ് 13 ആറിന്റെ ബേസ് മോഡലിന് 43,999 രൂപയാണ് വില. 12 ജിബി റാമും 256 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള വേരിയന്റിനാണ് ഈ വില. 16ജിബി റാമും 512 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള രണ്ടാമത്തെ വേരിയന്റിന് 49,999 രൂപ നല്‍കണം. ഐസിഐസിഐ ബാങ്ക് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ഡിസ്‌കൗണ്ട് ലഭിക്കും.