അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടുന്നതിനുള്ള ദൗത്യസംഘത്തിലെ കുങ്കിയാനകളിലൊന്ന് ചിന്നക്കനാലിലെത്തി. വിക്രം എന്ന കുങ്കി ആനയാണ് ആദ്യം എത്തിയിരിക്കുന്നത്. ചിന്നക്കനാല്‍ സിമൻറ് പാലത്തിന് സമീപം റേഷന്‍ കടയക്ക് സമാനമായ സാഹചര്യങ്ങൾ ഒരുക്കി ആനയെ അവിടേക്ക് ആകര്‍ഷിച്ച് കൊണ്ടു വന്ന് പിടികൂടാനാണ് വനം വകുപ്പിന്റെ പദ്ധതി.യാത്രയുടെ ക്ഷീണം മാറി അവിടുത്തെ കാലാവസ്ഥയുമായി ഇണങ്ങാൻ കുങ്കിയാനയ്ക്ക് കുറച്ച് സമയമെടുക്കും. 14 മണിക്കൂർ യാത്ര ചെയ്‌തെങ്കിലും വിക്രമിന് കാര്യമായ ക്ഷീണം ഒന്നും ഇല്ലെന്ന് അരിക്കൊമ്പനെ പിടിക്കാനുള്ള കുങ്കിയാനകളിൽ ഒന്നായ വിക്രമിനോടൊപ്പം എത്തിയ വനം വകുപ്പ് അസിസ്റ്റന്റ് വെറ്ററിനറി ഓഫീസർ ഡോ അജേഷ് പറഞ്ഞു. ആനക്ക് ഇന്ന് വിശ്രമം ആയിരിക്കും. ഇത്തവണ അരിക്കൊമ്പനെ പിടിക്കാൻ കഴിയും എന്നാണ് വിശ്വാസം എന്നും ഡോക്ടർ പറഞ്ഞു.വരും ദിവസങ്ങളിലായി മറ്റ് മൂന്ന് കുങ്കിയാനുകളും 26 അംഗ ദൗത്യ സംഘവും ഇടുക്കിയിലെത്തും.