കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ കലന്തൂര്‍ നിര്‍മിച്ച് നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ചിത്രം ‘വണ്‍സ് അപോണ്‍ എ ടൈം ഇന്‍ കൊച്ചി ‘ യുടെ രസകരമായ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. പ്രണയവും, പ്രതികാരവും, ഗുണ്ടാ മാഫിയയും, അന്വേഷണവും തുടങ്ങി ഒരു എന്റര്‍ടെയ്‌നറിന് വേണ്ട എല്ലാവിധ ചേരുവകകളോടും കൂടിയാണ് ചിത്രം ഒരുക്കിയതെന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാകുന്നു. ചിത്രം ഫെബ്രുവരി 23ന് വേള്‍ഡ് വൈഡ് റിലീസായി തിയേറ്ററുകളില്‍ എത്തും. ഈ ചിത്രത്തിലൂടെ സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകന്‍ മുബിന്‍ റാഫി നായകനിരയിലേക്ക് എത്തുന്നു. നാദിര്‍ഷാ – റാഫി കൂട്ടുകെട്ടും ആദ്യമായിട്ടാണ്. റാഫിയുടെ മകന്‍ മുബിന്‍ ചിത്രത്തിലെ നായകനായി. കോമഡി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകനും ഷൈന്‍ ടോം ചാക്കോയും മുഖ്യ വേഷത്തില്‍ എത്തുന്നു. ദേവിക സഞ്ജയ് ആണ് നായിക. ഹിഷാം അബ്ദുല്‍ വഹാബ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ജോണി ആന്റണി, റാഫി, ജാഫര്‍ ഇടുക്കി, ശിവജിത്, മാളവിക മേനോന്‍, നേഹ സക്‌സേന, അശ്വത് ലാല്‍, സ്മിനു സിജോ, റിയാസ് ഖാന്‍, സുധീര്‍ കരമന, സമദ്, കലാഭവന്‍ റഹ്മാന്‍, സാജു നവോദയ എന്നിങ്ങനെ ഒരു വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.