ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രം നല്ല സമയത്തിന്റെ ട്രെയിലര്‍ പുറത്ത്. ഇര്‍ഷാദ് നായകനായി എത്തുന്ന ചിത്രത്തില്‍ അഞ്ചു നായികമാരാണ് ഉള്ളത്. ഒരു രാത്രിയിലെ കഥയാണ് ചിത്രം പറയുന്നത്. തൃശൂരുകാരനായ സ്വാമി എന്ന കഥാപാത്രമായാണ് ഇര്‍ഷാദ് ചിത്രത്തില്‍ എത്തുന്നത്. സ്വാമിയേട്ടന്‍ കാട്ടു കോഴിയാണ് എന്നാണ് ട്രെയിലറില്‍ പറയുന്നത്. ഒരു രാത്രിയില്‍ നാലു പെണ്‍കുട്ടികളെ പരിചയപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിലുള്ളത്. എ സര്‍ട്ടിഫിക്കറാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രം നവംബര്‍ 25ന് തിയറ്ററുകളില്‍ എത്തും. അതിനിടെ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് അവസാന സമയം കാന്‍സല്‍ ചെയ്യപ്പെട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഷക്കീല മുഖ്യാതിഥിയാക്കി നടത്താനിരുന്ന പരിപാടിക്ക് കോഴിക്കോട് ഹൈലൈറ്റ് മാള്‍ അധികൃതര്‍ അനുമതി നിഷേധിക്കുകയായിരുന്നു. നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണിത്. ശാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ചിത്രം നിര്‍മിച്ചിരിക്കുന്നത് നവാഗതനായ കലന്തൂര്‍ ആണ്. ഹാപ്പി വെഡ്ഡിങ്, ചങ്ക്‌സ്, ഒരു അഡാറ് ലൗവ്, ധമാക്ക, പവര്‍സ്റ്റാര്‍ എന്നീ സിനിമകള്‍ക്കു ശേഷം ഒമര്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് നല്ല സമയം. ഒമര്‍ ലുലുവും നവാഗതയായ ചിത്രയും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സിനു സിദ്ധാര്‍ഥ് ആണ് കാമറ.