എസ്1, എസ്1 എയര്‍ ഇലക്ട്രിക് സ്കൂട്ടര്‍ ശ്രേണിയിലേക്ക് ഒല ഇലക്ട്രിക് പുതിയ വകഭേദങ്ങള്‍ ചേര്‍ത്തു. ഒല എസ്1, എസ്1 എയര്‍ ശ്രേണികള്‍ ഇപ്പോള്‍ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. ഒല എസ്1 എയര്‍ ശ്രേണി 84,999 രൂപ മുതല്‍ 1,09,999 രൂപ വരെ വിലയില്‍ ലഭ്യമാണ്. അതേസമയം എസ്1 ശ്രേണിയുടെ വില 99,999 രൂപയ്ക്കും 1,29,999 രൂപയ്ക്കും ഇടയിലാണ്. 2കിലോവാട്ട്അവര്‍ ബാറ്ററി പാക്കുള്ള ഒല എസ്1 ന് 99,999 രൂപയും 3കിലോവാട്ട്അവര്‍ ബാറ്ററി പാക്കുള്ള എസ്1 ന് 1,09,999 രൂപയുമാണ് വില. ഈ വേരിയന്റ ് 141 കിലോമീറ്റര്‍ സര്‍ട്ടിഫൈഡ് റേഞ്ചും 95 കിലോമീറ്റര്‍ വേഗതയും വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. ടോപ്പ്-സ്പെക്ക് ഒല എസ്1 പ്രോ 4കിലോവാട്ട്അവര്‍ ബാറ്ററി പാക്കും 8.5കിലോവാട്ട് മോട്ടോറുമായാണ് വരുന്നത്. ഇത് 1.30 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്, ഇതിന് മുന്‍ സ്കൂട്ടറുകളേക്കാള് 10,000 രൂപ വില കുറവുണ്ട്. പുതിയ ഒല എസ്1 എയര്‍ ശ്രേണി ഇപ്പോള്‍ മൂന്ന് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ ലഭ്യമാണ് – 2കിലോവാട്ട്അവര്‍, 3കിലോവാട്ട്അവര്‍, 4കിലോവാട്ട്അവര്‍. 2.5കിലോവാട്ട്അവര്‍ ബാറ്ററിയുള്ള എസ്1 എയര്‍ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് വില വര്‍ദ്ധന കൂടാതെ 3കിലോവാട്ട്അവര്‍ ബാറ്ററി വേരിയന്റ് ലഭിക്കുമെന്നും കമ്പനി അറിയിച്ചു.