ഒകയ ഇവി തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ ഫാസ്റ്റ് എഫ്3 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 99,999 വിലയുള്ള പുതിയ ഒകായ ഇവിയുടെ ഫാസ്റ്റ് എഫ്3 ഇ-സ്‌കൂട്ടര്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 125 കിലോമീറ്റര്‍ സര്‍ട്ടിഫൈഡ് ശ്രേണി വാഗ്ദാനം ചെയ്യും. പുതിയ ഇ-സ്‌കൂട്ടര്‍ വാട്ടര്‍പ്രൂഫും പൊടി പ്രതിരോധവുമുള്ളതാണെന്നും ലോഡിംഗ് കപ്പാസിറ്റിയെ അടിസ്ഥാനമാക്കി പരമാവധി വേഗത 70 കിലോമീറ്ററാണെന്നും കമ്പനി അറിയിച്ചു. 2500വാട്ട് (3.35എച്ച്പി) പീക്ക് പവര്‍ നല്‍കുന്ന 1200വാ്ട്ട് മോട്ടോര്‍ ആണ് ഒകായ ഇവി ഫാസ്റ്റിന് എഫ്3 ക്ക് കരുത്തേകുന്നത്. പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ ഏകദേശം നാല് മുതല്‍ അഞ്ച് മണിക്കൂര്‍ എടുക്കും. ബാറ്ററിക്കും മോട്ടോറിനും മൂന്നു വര്‍ഷത്തെ വാറന്റിയോടെയാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നത്. മെറ്റാലിക് ബ്ലാക്ക്, മെറ്റാലിക് സിയാന്‍, മാറ്റ് ഗ്രീന്‍, മെറ്റാലിക് ഗ്രേ, മെറ്റാലിക് സില്‍വര്‍, മെറ്റാലിക് വൈറ്റ് എന്നിങ്ങനെ ആറ് നിറങ്ങളില്‍ ഒകായ ഇവി ഫാസ്റ്റ് എഫ്3 ലഭ്യമാണ്. ബാറ്ററി പാക്കിന് മൂന്നു വര്‍ഷം/ 30000 കിലോമീറ്റര്‍ വാറന്റി കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇ-സ്‌കൂട്ടര്‍ ഇക്കോ, സിറ്റി, സ്‌പോര്‍ട്‌സ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകള്‍ വാഗ്ദാനം ചെയ്യുന്നു.