അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘രാസ്ത’യുടെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. മരുഭൂമിയിലെ അതിജീവനവും അവിശ്വസനീയതയും പ്രതീക്ഷയും ഒക്കെയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഒമാനിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ ഭാഗമായ അലു എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലിനു ശ്രീനിവാസ് ആണ് ചിത്രം നിര്‍മിക്കുന്നത്. സര്‍ജാനോ ഖാലിദ്, അനഘ നാരായണന്‍ , ആരാധ്യ ആന്‍,സുധീഷ്, ഇര്‍ഷാദ് അലി, ടി ജി രവി തുടങ്ങിയ പ്രശസ്ത താരങ്ങള്‍ക്കൊപ്പം പ്രമുഖ ഒമാനി അഭിനേതാക്കളായ ഖാമിസ് അല്‍ റവാഹി , ഫഖ്റിയ ഖാമിസ് അല്‍ അജ്മി, ഷമ്മ സൈദ് അല്‍ ബര്‍ക്കി എന്നിവരും ഒമാനില്‍ നിന്നുള്ള മറ്റു നിരവധി താരങ്ങളും ഈ ഇന്ത്യോ-ഒമാന്‍ സംരഭത്തില്‍ ഭാഗമാകുന്നുണ്ട്. ഷാഹുല്‍,ഫായിസ് മടക്കര എന്നിവരാണ് ‘രാസ്ത’യുടെ കഥ തിരക്കഥ സംഭാഷണം എഴുതുന്നത്. മലയാള ചലച്ചിത്ര സാങ്കേതിക വിദഗ്ദ്ധരും ഒമാനിലെ പ്രവാസികളും, തദ്ദേശീയരും ഒരുപോലെ കൈകോര്‍ക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണന്‍ നിര്‍വ്വഹിക്കുന്നു. ബി കെ ഹരി നാരായണന്‍,വേണു ഗോപാല്‍ ആര്‍, അന്‍വര്‍ അലി എന്നിവരുടെ വരികള്‍ക്ക് വിഷ്ണു മോഹന്‍ സിതാര സംഗീതം പകരുന്നു. വിനീത് ശ്രീനിവാസന്‍, അല്‍ഫോന്‍സ്, സൂരജ് സന്തോഷ് എന്നിവരാണ് ഗായകര്‍.