ഈ സാമ്പത്തികവര്‍ഷം രാജ്യം 7% വളര്‍ച്ച കൈവരിക്കുമെന്ന് എന്‍എസ്ഒ. കഴിഞ്ഞ സാമ്പത്തികവര്‍ഷം 8.7% ആയിരുന്നു വളര്‍ച്ച. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഉല്‍പാദന രംഗത്തെ വളര്‍ച്ച 9.9% ആയിരുന്നത് ഇത്തവണ 1.6 ശതമാനമായി കുറയുമെന്നാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസിന്റെ വിലയിരുത്തല്‍. അതേസമയം കൃഷിയിലെ വളര്‍ച്ച 3% ആയിരുന്നത് 3.5 ശതമാനമാകും. ക്വാറി പ്രവര്‍ത്തനം, ഖനനം എന്നിവയിലും കനത്ത ഇടിവുണ്ടാകും. 11.5% ആയിരുന്നത് 2.4% ആയി കുറയുമെന്നാണ് അനുമാനം. നിര്‍മാണമേഖല 11.5 ശതമാനത്തില്‍ നിന്ന് 9.1 ശതമാനമായി കുറയും. വാണിജ്യം, ഹോട്ടല്‍, ഗതാഗത മേഖലകളിലും വളര്‍ച്ച പ്രകടമാണ്. കഴിഞ്ഞ വര്‍ഷം 11.1% ആയിരുന്നത് 13.7% ആയി വര്‍ധിക്കും. ഫിനാന്‍ഷ്യല്‍, റിയല്‍ എസ്റ്റേറ്റ് മേഖലകള്‍ 4.2 ശതമാനത്തില്‍ നിന്ന് 6.4 ശതമാനമായി വളരും. 2022-23ലെ ഇന്ത്യയുടെ വളര്‍ച്ച നിരക്ക് സംബന്ധിച്ച അനുമാനം ലോക ബാങ്ക് ഡിസംബറില്‍ 6.9 ശതമാനമായി ഉയര്‍ത്തിയിരുന്നു. ഒക്ടോബറില്‍ 6.5 ശതമാനമായി വെട്ടിക്കുറച്ചതാണ് 6.9 ശതമാനമായി ഉയര്‍ത്തിയത്. റിസര്‍വ് ബാങ്ക് വളര്‍ച്ച അനുമാനം 7 ശതമാനത്തില്‍ നിന്ന് 6.8 ശതമാനമായി കുറച്ചിരുന്നു. രാജ്യാന്തര നാണ്യനിധിയുടെ അനുമാനവും 6.8 ശതമാനമാണ്. ജൂലൈയില്‍ ഇത് 7.4 ശതമാനമായിരുന്നു.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan