തന്‍റെ പ്രശസ്തമായ ഹിഗ്വിറ്റ എന്ന ചെറുകഥ സിനിമയാക്കാൻ ആലോചിക്കുന്നതായും അതിന്‍റെ ചർച്ചകൾ നടക്കുന്നുണ്ടെന്നും കഥാകൃത്ത് എൻ.എസ്.മാധവൻ.
സാഹിത്യഅക്കാദമിയിൽ ദേശീയപുസ്തകോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയുടെ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് മറ്റൊരു സിനിമയ്ക്ക് ഹിഗ്വിറ്റ എന്ന ടൈറ്റിൽ വരുന്നതെന്നും ഇത് വ്യക്തിപരമായി ഏറെ വിഷമമുണ്ടാക്കിയെന്നും എൻ.എസ്.മാധവൻ പറഞ്ഞു. ഇക്കാര്യം ഫിലിം ചേംബറിനെ അറിയിക്കുകയും അവർ ആ സിനിമാക്കാരോട് ഹിഗ്വിറ്റ എന്ന പേര് ഉപയോഗിക്കരുതെന്ന് നിർദ്ദേശിച്ചതായും അറിയാൻ കഴിഞ്ഞെന്നും മാധവൻ പറഞ്ഞു.
ഒരു പേരിന് കോപ്പിറൈറ്റ് ഉണ്ടെന്ന് കരുതുന്നില്ലെന്നും ചോദ്യത്തിനുത്തരമായി അദ്ദേഹം പ്രതികരിച്ചു. പേരുപയോഗിക്കുന്നതിൽ നിയമപരമായെന്ത് തെറ്റെന്ന് ചോദിച്ചാൽ അതിനുത്തരമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹിഗ്വിറ്റ എന്ന തന്‍റെ ചെറുകഥ സിനിമയാക്കാൻ ഉദ്ദേശിക്കുന്നതായി എൻ എസ് മാധവൻ
