പുതിയ പ്രൈവസി ഫീച്ചറുമായി എത്താന്‍ പോവുകയാണ് വാട്‌സ്ആപ്പ്. ഇനി മുതല്‍ ആപ്പില്‍ സ്‌ക്രീന്‍ഷോട്ട് പകര്‍ത്താന്‍ കഴിയില്ല. മറ്റുള്ളവരുടെ പ്രൊഫൈലില്‍ കയറിയുള്ള സ്‌ക്രീന്‍ഷോട്ട് എടുക്കലിനാണ് നിയന്ത്രണം. ഉപയോക്താക്കളുടെ സ്വകാര്യത മുന്‍ നിര്‍ത്തിയാണ് ഈ ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. വാട്‌സ്ആപ്പില്‍ നിങ്ങള്‍ അപ്ലോഡ് ചെയ്യുന്ന പ്രൊഫൈല്‍ ചിത്രങ്ങള്‍ ഇനി മറ്റൊരാള്‍ക്ക് സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ സാധിക്കില്ല. ഈ ഫീച്ചര്‍ നിലവില്‍ ആന്‍ഡ്രോയിഡിന്റെ ചില ബീറ്റാ വേര്‍ഷനുകളില്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഐഫോണില്‍ ഇതുവരെയും എത്തിയിട്ടില്ല. ഉടന്‍ തന്നെ ഐഫോണിലും ഫീച്ചര്‍ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഫീച്ചര്‍ വേണമെങ്കില്‍ ഉപയോക്താക്കള്‍ക്ക് ഓഫ് ചെയ്യാനുള്ള ഓപ്ഷനും വാട്‌സ്ആപ്പ് നല്‍കിയേക്കും. ഫീച്ചര്‍ ഓണ്‍ ചെയ്തിരിക്കുന്ന പ്രൊഫൈലില്‍ പോയി സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ ശ്രമിച്ചാല്‍, ‘കാന്റ് ടെയ്ക്ക് എ സ്‌ക്രീന്‍ ഷോട്ട് ഡ്യൂ ടു ആപ്പ് റെസ്ട്രിക്ഷന്‍’ എന്നായിരിക്കും സന്ദേശം വരിക. ഫേസ്ബുക്കില്‍ നേരത്തെ തന്നെ ഈ ഫീച്ചറുണ്ട്. ഫേസ്ബുക്കില്‍ ലോക്ക് ചെയ്തിരിക്കുന്ന പ്രൊഫൈല്‍ ചിത്രങ്ങള്‍ ആര്‍ക്കും സ്‌ക്രീന്‍ ഷോട്ട് എടുക്കാന്‍ സാധിക്കില്ല. ഇന്‍സ്റ്റഗ്രാമിലും ഇതേ ഫീച്ചറുണ്ട്. അതിലെ പ്രൈവറ്റ് അക്കൗണ്ടുകളിലെ ചിത്രങ്ങള്‍ അനുവാദമുള്ളവര്‍ക്ക് മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan