ഉപഭോക്താക്കളുടെ ദീര്‍ഘ നാളായുള്ള കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ് ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സാപ്പ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കംപ്രഷന്‍ കൂടാതെ ഒറിജിനല്‍ ക്വാളിറ്റിയില്‍ ചിത്രങ്ങള്‍ അയക്കാനുള്ള സൗകര്യമാണ് വാട്‌സാപ്പ് ഒരുക്കുന്നത്. അതേസമയം, പുതിയ ഫീച്ചര്‍ വീഡിയോകള്‍ക്ക് ലഭിക്കാന്‍ സാധ്യതയില്ല. ചിത്രങ്ങള്‍ പങ്കിടുമ്പോള്‍ ഡ്രോയിംഗ് ടൂള്‍ ഹെഡറിലെ പ്രത്യേക ക്രമീകരണ ഐക്കണ്‍ തെളിയുന്നതാണ്. ചിത്രങ്ങള്‍ അയക്കുന്നതിനു മുന്‍പ് ഈ ഐക്കണ്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ ചിത്രത്തിന്റെ ഗുണനിലവാരം ഒറിജിനല്‍ ക്വാളിറ്റിയിലേക്ക് മാറ്റാന്‍ സാധിക്കും. സെര്‍വര്‍ ലോഡ് കുറയ്ക്കാനും, ഫോണ്‍ മെമ്മറി ലഭിക്കുന്നതിന്റെയും ഭാഗമായാണ് വാട്‌സാപ്പില്‍ ചിത്രങ്ങള്‍ അയക്കുമ്പോള്‍ കംപ്രസ് ചെയ്തിരുന്നത്. ഇത് പലപ്പോഴും അവ്യക്തമായ ചിത്രങ്ങള്‍ ലഭിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് ഒറിജിനല്‍ ക്വാളിറ്റിയില്‍ ചിത്രങ്ങള്‍ അയക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കുന്നത്. വാട്‌സാപ്പിലൂടെ അയക്കുമ്പോള്‍ ചിത്രങ്ങളുടെ ക്വാളിറ്റി കുറയുമെന്ന് കണ്ട് അവ, ഡോക്യുമെന്റായും ഇ-മെയിലൂടെയും അയക്കുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ ഏറെ ഉപകാരപ്പെടും.