യു.പി.ഐ വഴി ഓഫ്ലൈന്‍ പണമിടപാടുകള്‍ നടത്തുന്നതിന് യു.പി.ഐ ലൈറ്റ് എക്‌സ് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ അവതരിപ്പിച്ചു. ഇന്റര്‍നെറ്റ് ഇല്ലാതെ പണം അയയ്ക്കാനും സ്വീകരിക്കാനും ഉപയോക്താക്കളെ അനുവദിക്കുന്ന സംവിധാനമാണ് യു.പി.ഐ എക്‌സ്. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയില്ലാത്ത ഭൂഗര്‍ഭ സ്റ്റേഷനുകള്‍, വിദൂര ലൊക്കേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് പോലും ഇടപാടുകള്‍ നടത്താന്‍ യു.പി.ഐ ലൈറ്റ് എക്‌സ് സഹായിക്കും. എന്നാല്‍ യു.പി.ഐ ലൈറ്റ് എക്‌സ് ഉപയോഗിക്കുമ്പോള്‍ അയക്കുന്നയാളും പണം സ്വീകരിക്കുന്ന മൊബൈലും അടുത്തുണ്ടാവണം. ഇന്റര്‍നെറ്റില്ലാതെ ചെറിയ ഇടപാടുകള്‍ നടത്താന്‍ യു.പിഐ ലൈറ്റ് നേരത്തെ അവതരിപ്പിച്ചിരുന്നു. യു പി ഐ ലൈറ്റ് വഴി ഒരു തവണ 200 രൂപയുടെ ഇടപാട് നടത്താം. ഒരു ദിവസം 4000 രൂപ വരെ ഇടപാടുകള്‍ നടക്കും. ചെറിയ ഇടപാടുകള്‍ക്കാണ് യു.പി.ഐ ലൈറ്റ് ഉപയോഗിക്കുന്നത്. എന്നാല്‍ യു.പി.ഐ എക്‌സില്‍ ഇടപാട് പരിധി ഇല്ല. യു.പി.ഐ ഒരു ദിവസത്തില്‍ അനുവദിക്കുന്ന ഇടപാട് പരിധി യു.പി.ഐ ലൈറ്റ് എക്‌സിനും ബാധകമാണ്. ആഗോള തലത്തില്‍ യു.പി.ഐ ശ്രദ്ധനേടിയതോടെയാണ് യു.പി.ഐ ലൈറ്റ് എക്‌സ് ആര്‍.ബി.ഐ അവതരിപ്പിച്ചത്.