കാര്യവട്ടം ഏകദിനത്തില്‍ കാണികള്‍ കുറഞ്ഞതില്‍ പ്രതികരണവുമായി വി ഡി സതീശനും പന്ന്യൻ രവീന്ദ്രനും പിന്നാലെ ശശി തരൂര്‍ എംപിയും രംഗത്ത്. മന്ത്രിയെ ആയിരുന്നു പ്രതിഷേധക്കാർ ബഹിഷ്കരിക്കേണ്ടിയിരുന്നതെന്ന് ശശി തരൂർ എം പി പറഞ്ഞു. ഒഴിഞ്ഞ സ്റ്റേഡിയം രാജ്യമാകെ ശ്രദ്ധിക്കുന്ന അവസ്ഥ ഉണ്ടായി.
ക്രിക്കറ്റ് ആവേശം ജനങ്ങൾക്ക് എന്നും ഉണ്ട് . മന്ത്രി വിവരക്കേട് പറഞ്ഞത് കൊണ്ട് ചിലർ സ്റ്റേഡിയം ബഹിഷ്കരിച്ചു. കേരളത്തിൽ ക്രിക്കറ്റ് നന്നായി വളരുന്ന കാലത്താണ് ഇങ്ങനെ ഒരു അവസ്ഥ വന്നതെന്നും തരൂർ ഫെയ്സ്ബുക്കിൽ എഴുതി. ഒരു മനുഷ്യൻ ചെയ്ത തെറ്റിനാണ് ക്രിക്കറ്റിനേയും സ്റ്റേഡിയത്തേയും ബഹിഷ്കരിക്കുന്ന അവസ്ഥ ഉണ്ടായതെന്നും തരൂർ കുറ്റപ്പെടുത്തി.