ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നൂഡില്‍സ് കഴിക്കുന്നത് തിരിച്ചടിയാകുമോ? നൂഡില്‍സ് കഴിക്കുന്നത് കുറയ്ക്കണോ? എത്രതവണ വരെ നൂഡില്‍സ് കഴിക്കാം? അതോ ഇത് പൂര്‍ണമായും ഒഴിവാക്കണോ? ഇങ്ങനെ സംശയങ്ങള്‍ നീളും. പ്രമുഖ ഡയറ്റീഷനായ സിമറാത് കതൂരിയ ഈ സംശയങ്ങള്‍ക്കുള്ള മറുപടി തരുന്നു. ഒരു പോര്‍ഷന്‍ മാഗിയില്‍ 205 കലോറി ആണുള്ളത്, 9.9 ഗ്രാം പ്രോട്ടീനും. മാഗിയിലുള്ള കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് ഏകദേശം 131 ആണ്. പോഷകങ്ങള്‍ പരിശോധിക്കുമ്പോള്‍ വെയിറ്റ് ലോസ് ഡയറ്റിലും മാഗി കഴിക്കാമെന്നാണ് സിമറാത് പറയുന്നത്. മാഗി എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണെങ്കിലും അത് ആരോഗ്യകരമായ ഓപ്ഷന്‍ അല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ശരീരത്തിന് വേണ്ട വിറ്റാമിനുകളോ ഡയറ്ററി ഫൈബര്‍, മിനറല്‍സ് തുടങ്ങിയവയോ നല്‍കാന്‍ മാഗിക്ക് കഴിയില്ല. അതേസമയം ദീര്‍ഘനാള്‍ കേടാകാതിരിക്കാന്‍ പല കെമിക്കലുകളും ഇതില്‍ ചേര്‍ത്തിട്ടുണ്ടെന്നും ഉയര്‍ന്ന അളവില്‍ കൊഴുപ്പും ഉപ്പും അടങ്ങിയിട്ടുണ്ടെന്നുമാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഡയറ്റ് ചെയ്യുന്നതിനിടയില്‍ മാഗി കഴിച്ചാലും അത് ശരീരത്തിന് വേണ്ട ഗുണങ്ങള്‍ നല്‍കുന്നില്ലെന്ന് മനസ്സിലാക്കണം. മാസത്തില്‍ ഒന്നോ രണ്ടോ തവണ എന്ന നിലയില്‍ മാഗി കഴുക്കുന്നതിനെ ചുരുക്കികൊണ്ടുവരണം. പച്ചക്കറികള്‍ ചേര്‍ത്ത് കഴിക്കുന്നതാണ് നല്ലത്.