ഒട്ടനവധി ഫീച്ചറുകള്‍ ഉള്ള നോയ്‌സ്ഫിറ്റ് ട്വിസ്റ്റ് സ്മാര്‍ട്ട് വാച്ച് ഇന്ത്യയില്‍ അവതരിപ്പിച്ച് ജനപ്രിയ വൈറബിള്‍ ബ്രാന്‍ഡായ നോയ്‌സ്. 1.38 ഇഞ്ച് ടിഎഫ്ടി റൗണ്ട് ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. സ്‌ട്രെയിന്‍- ഫ്രീ ഉപയോഗത്തിനായി പ്രത്യേകം സജ്ജീകരിച്ച 55 നിറ്റ് ബ്രൈറ്റ്‌നസ് ലഭ്യമാണ്. 240 ഃ 240 പിക്‌സല്‍ റെസലൂഷനും, 246 പിപിഐ പിക്‌സല്‍ ഡെന്‍സിറ്റിയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ബ്ലൂടൂത്ത് കോളിംഗ് പിന്തുണയാണ് പ്രധാന സവിശേഷത. ഡയല്‍- പാഡില്‍ നിന്ന് വിളിക്കാനും സമീപകാല കോളുകളുടെ ലോഗിലേക്ക് ആക്‌സിസ് ചെയ്യാനും സാധിക്കുന്നതാണ്. കജ68 റേറ്റിംഗാണ് ഈ സ്മാര്‍ട്ട് വാച്ചുകള്‍ക്ക് നല്‍കിയിരിക്കുന്നത്. എസ്പിഒ2 ലെവലുകള്‍, ഹൃദയമിടിപ്പ്, ഉറക്കത്തിന്റെയും ശ്വസനത്തിന്റെയും പാറ്റേണുകള്‍ എന്നിവ ട്രാക്ക് ചെയ്യാന്‍ സാധിക്കും. ഇന്‍ബില്‍റ്റ് നോയ്‌സ് ഹെല്‍ത്ത് സ്യൂട്ടും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രധാനമായും ബ്ലാക്ക്, വൈന്‍, സില്‍വര്‍, മിഡ്‌നൈറ്റ് ബ്ലൂ, ഗോള്‍ഡ്, പിങ്ക് എന്നിങ്ങനെ വിവിധ കളര്‍ വേരിയന്റുകളില്‍ വാങ്ങാന്‍ സാധിക്കുന്ന നോയിസ്ഫിറ്റ് ട്വിസ്റ്റിന്റെ ഇന്ത്യന്‍ വിപണി വില 1,999 രൂപയാണ്.