സൗരോര്‍ജത്തിലും പ്രവര്‍ത്തിക്കുന്ന ഒരു വാഹനം അവതരിപ്പിച്ചിരിക്കുകയാണ് അപ്റ്റേര മോട്ടോഴ്സ്. മൂന്നു ചക്രങ്ങളുള്ള, സൗരോര്‍ജത്തില്‍ ഓടുന്ന ഈ കാര്‍ റീചാര്‍ജ് ചെയ്യേണ്ട ആവശ്യം പോലും പലപ്പോഴും വരുന്നില്ല. ദിവസം ഒരിക്കല്‍ പോലും ചാര്‍ജ് ചെയ്യാതെ 64 കിലോമീറ്റര്‍ വരെ സൗരോര്‍ജം ഉപയോഗിച്ച് ഓടാനാവുമെന്നതാണ് അപ്റ്റേരയുടെ ഈ കാറിന്റെ പ്രധാന സവിശേഷത. മലിനീകരണം ഇല്ലാത്ത, എന്നാല്‍ കാറിന്റെ എല്ലാ സൗകര്യങ്ങളോടും കൂടിയ ഈ വാഹനത്തിന് 33,200 ഡോളറാണ് (ഏകദേശം 27.31 ലക്ഷം രൂപ) കമ്പനി വിലയിട്ടിരിക്കുന്നത്. ഈ കാറില്‍ 37 ചതുരശ്ര അടിയിലായി സജ്ജീകരിച്ചിരിക്കുന്ന സൗരോര്‍ജ പാനലുകള്‍ക്ക് വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ത്തന്നെ വൈദ്യുതി ഉല്‍പാദിപ്പിക്കാനാവും. മറ്റു വൈദ്യുതി, ഹൈബ്രിഡ് വാഹനങ്ങളെ അപേക്ഷിച്ച് നാലിലൊന്ന് ഇന്ധനം മതിയെന്നതും അപ്റ്റേരയുടെ മികവ് കൂട്ടുന്നു. ആദ്യഘട്ടത്തില്‍ പുറത്തിറക്കുന്ന വാഹനത്തില്‍ 42 കിലോവാട്ടിന്റെ ബാറ്ററിയും സജ്ജീകരിച്ചിട്ടുണ്ട്. ഒറ്റ ചാര്‍ജില്‍ 640 കിലോമീറ്റര്‍ വരെ പോകാന്‍ ഈ ബാറ്ററി സഹായിക്കും. ഇതിന് പുറമേയാണ് സൗരോര്‍ജ ഇന്ധനം. സാധാരണ 110 വോള്‍ട്ട് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ മണിക്കൂറില്‍ 21 മൈല്‍ വരെ സഞ്ചരിക്കാന്‍ വേണ്ട ഊര്‍ജം സംഭരിക്കാനാവും. ലോഞ്ച് എഡിഷന്‍ മോഡലുകളായിരിക്കും ആദ്യത്തെ 5,000 അപ്റ്റേര കാറുകള്‍. ഭാവിയില്‍ 10,000 കാറുകള്‍ പ്രതിവര്‍ഷം പുറത്തിറക്കാനാണ് അപ്റ്റേരയുടെ പദ്ധതി.