വാഹനങ്ങള്‍ വാടകയ്ക്ക് സഞ്ചരിക്കാന്‍ ലഭ്യമാക്കുന്ന ആപ്പ് ആയ ഓല ഗൂഗിള്‍ മാപ്പിന് പകരമായി സ്വന്തമായി വികസിപ്പ ഓല മാപ്പിലേക്ക് പൂര്‍ണ്ണമായും മാറുന്നതായി സി.ഇ.ഒ ഭവിഷ് അഗര്‍വാള്‍ അറിയിച്ചു. ഗൂഗിള്‍ മാപ്പ് ഓല സേവനങ്ങളില്‍ വിനിയോഗിക്കുന്നതിന് കമ്പനി പ്രതിവര്‍ഷം 100 കോടി രൂപയാണ് ചെലവഴിച്ചിരുന്നത്. എന്നാല്‍ തങ്ങള്‍ സ്വന്തമായി വികസിപ്പിച്ച ഓല മാപ്പിലേക്ക് നീങ്ങിക്കൊണ്ട് ഈ ചെലവ് പൂര്‍ണ്ണമായി ഒഴിവാക്കാന്‍ സാധിച്ചതായും അഗര്‍വാള്‍ പറഞ്ഞു. ഓല ആപ്പ് പരിശോധിച്ച് ഈ സേവനം ഉപയോഗപ്പെടുത്തുന്നതിനായി ആവശ്യമെങ്കില്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. സോളിഡ് സ്റ്റേറ്റ് ബാറ്ററികളുമായി ഓല ഇലക്ടിക്‌സോളിഡ് സ്റ്റേറ്റ് ബാറ്ററികളുടെ പരീക്ഷണങ്ങളിലാണ് കമ്പനി ഇപ്പോഴുളളത്. തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി നൂതനമായ സോളിഡ്-സ്റ്റേറ്റ് ബാറ്ററികള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ദ്രുത ഗതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഓല ഇലക്ട്രിക്ക് ഇന്ത്യയുടെ സ്ഥാപകനും ചെയര്‍മാനും കൂടിയ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. അടുത്ത വര്‍ഷം ആദ്യത്തോടെ കമ്പനി സ്വന്തമായി വികസിപ്പിച്ച സെല്ലുകള്‍ സ്‌കൂട്ടറുകള്‍ക്ക് കരുത്ത് പകരുന്നതിന് അവതരിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണ തമിഴ്നാട്ടിലെ കമ്പനിയുടെ ബാറ്ററി നിര്‍മാണ ഫാക്ടറിയില്‍ ആയിരിക്കും വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം ആരംഭിക്കുക.