ഉച്ചനേരത്ത് ഭക്ഷണം കഴിച്ചുകഴിയുമ്പോള്‍ അല്പം മയങ്ങുന്നത് ശരീരത്തിനും മനസിനും ഒരുപോലെ നല്ലതാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുന്നു. പ്രത്യേകിച്ച് ബിപി (രക്തസമ്മര്‍ദ്ദം) ഉള്ളവര്‍ക്കും ഹൃദയത്തിന് നേരത്തേ പ്രശ്മമുണ്ടായി ചികിത്സ നേടിയവര്‍ക്കും. ഹോര്‍മോണ്‍ പ്രശ്നങ്ങളുള്ളവര്‍ക്കും ഇത് ഗുണകരമാണ്. പ്രമേഹം, തൈറോയ്ഡ്, പിസിഒഡി, അമിതമായി ഭക്ഷണം കഴിക്കുന്ന പ്രശ്നമുള്ളവര്‍ക്കും ഉച്ചയുറക്കം നല്ലതാണ്. ദഹനം കൂട്ടാനും ഉച്ചമയക്കം സഹായിക്കുന്നു. ഐബിഎസ്, മലബന്ധം, മുഖക്കുരു, താരന് എന്നിവയുള്ളവര്‍ക്ക് ഗുണകരം. ഉച്ചമയക്കം രാത്രിയിലെ മയക്കത്തെ തടസപ്പെടുത്തില്ല. മാത്രമല്ല രാത്രിയിലെ ഉറക്കത്തെ പോസിറ്റീവായി സ്വാധീനിക്കുകയും ചെയ്യുന്നു. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടാല്‍ ഇതില്‍ ആശ്വാസം കിട്ടാനും ഉച്ചമയക്കം സഹായിക്കുന്നു. ഉദാഹരണത്തിന് വര്‍ക്കൗട്ട് അനുബന്ധമായി വരുന്ന ശരീരവേദന, ചെറിയ ക്ഷീണം- ശരീരവേദന, തലവേദന പോലുള്ള പ്രശ്നങ്ങള്‍. ശരീരത്തില്‍ നിന്ന് കൊഴുപ്പ് പുറന്തള്ളപ്പെടുന്നതിനും ഇത് സഹായിക്കുന്നു. ഉച്ചമയക്കത്തിനും പക്ഷേ സമയം നല്‍കണം. ഒന്ന് മുതല്‍ മൂന്ന് മണിക്കുള്ളില്‍ മുപ്പത് മിനുറ്റ് നേരത്തേക്ക് കുറഞ്ഞത് മയങ്ങണം. ഇത് ഒരു മണിക്കൂര്‍- ഒന്നര മണിക്കൂര്‍ വരെ നീളുകയും ആവാം. ജോലിസ്ഥലത്താണെങ്കില്‍ ഡെസ്കില്‍ തന്നെ അല്പനേരം തല വച്ച് കിടക്കണം. ഇനി ഇത്തരത്തില്‍ മയങ്ങാനുള്ള അവസരമൊന്നുമില്ല എങ്കില്‍ ജനലിലൂടെ അല്പസമയം ദൂരെ എവിടേക്കെങ്കിലും നോക്കി മനസിനെ അയച്ചുവിടാന്‍ ശ്രമിക്കാം. ഇതും ‘റിലാക്സ്’ ചെയ്യാന്‍ സഹായിക്കും. ഉച്ചമയക്കം ആവാം, എന്നാലത് നാല് മുതല്‍ ഏഴ് വരെയുള്ള സമയങ്ങളില്‍ വേണ്ട. ഉച്ചഭക്ഷണത്തിന് ശേഷം ചായ, കാപ്പി, സിഗരറ്റ്, ചോക്ലേറ്റ് എന്നിവ കഴിക്കുന്നതും നല്ലതല്ല. ഇവയെല്ലാം മയക്കത്തെ അസ്വസ്ഥമാക്കാം. അതുപോലെ തന്നെ ഫോണ്‍ ഉപയോഗം- ടിവി എന്നിവയിലേക്ക് പോകുന്നതും ഉചിതമല്ല.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan