ജീവിതം കരുപ്പിടിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങളിലെ അവസാനശ്രമമായാണ് കഥാനായകന്റെ സൗദിയിലേക്കുള്ള പ്രവാസയാത്ര. കര്‍മ്മങ്ങള്‍ക്കനുസരിച്ച് കഷ്ടതകള്‍ നിറഞ്ഞ കാലങ്ങള്‍ നല്‍കുന്നതും സൗഭാഗ്യകരമായ സമയം പ്രദാനം ചെയ്യുന്നതും നിയതിയത്രെ. വിധിയുടെ പര്യായം ദുരാനുഭവവും ക്രൂരതയും അല്ലെന്ന് ജോസിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല, യഥാര്‍ത്ഥ ജീവിതത്തില്‍ ഉണ്ടാവുന്ന ഐശ്വര്യങ്ങളും നന്മകളും വിധിയുടെ ഭാഗം തന്നെയാണെന്ന് അംഗീകരിക്കാന്‍ ആരും തയ്യാറാവില്ലല്ലോ. അതും നിയതിയുടെ നിശ്ചയങ്ങള്‍ തന്നെയാണ് എന്നും ആ ജീവിതം വ്യക്തമാക്കുന്നു. ‘നിയതം’. ഇഗ്നേഷ്യസ് വാര്യത്ത്. ഗ്രീന്‍ ബുക്സ്. വില 370 രൂപ.