2023 മെയ് മാസത്തില്‍ നിസാന്‍ ഇന്ത്യ മാഗ്നൈറ്റ് ഗീസ സ്പെഷ്യല്‍ എഡിഷന് 7.39 ലക്ഷം രൂപ പ്രാരംഭ വിലയില്‍ അവതരിപ്പിച്ചു. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോട് കൂടിയ 72 ബിഎച്ച്പി, 1.0 എല്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന് നല്കുന്ന ഈ പ്രത്യേക പതിപ്പ് ഒരു വേരിയന്റില്‍ മാത്രമായി ലഭ്യമായിരുന്നു. ഇപ്പോള്‍, നിസാന്‍ മാഗ്നൈറ്റ് ഗെസ സിവിടി പ്രത്യേക പതിപ്പ് 9.84 ലക്ഷം രൂപ എക്സ്-ഷോറൂം വിലയില്‍ പുറത്തിറക്കി. മാനുവല്‍ പതിപ്പിന് സമാനമായി, സിവിടി പതിപ്പ് അഞ്ച് കളര്‍ ഓപ്ഷനുകളിലാണ് വരുന്നത്. സ്റ്റോം വൈറ്റ്, സാന്‍ഡ്സ്റ്റോണ്‍ ബ്രൗണ്‍, ഫ്ലേര്‍ ഗാര്‍നെറ്റ് റെഡ്, ഓനിക്സ് ബ്ലാക്ക്, ബ്ലേഡ് സില്‍വര്‍ എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍. നിസാന്‍ മാഗ്നൈറ്റ് ഗെസ സിവിടി പ്രത്യേക പതിപ്പ് ഒരു ഫോണ്‍ ആപ്പ് വഴി നിയന്ത്രിക്കുന്ന ആംബിയന്റ് ലൈറ്റിംഗിനൊപ്പം ഓപ്ഷണല്‍ ബീജ് സീറ്റ് അപ്ഹോള്‍സ്റ്ററി വാഗ്ദാനം ചെയ്യുന്നു. ഒമ്പത് ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി, ട്രാക്ക് ലൈനുകളുള്ള റിയര്‍വ്യൂ ക്യാമറ, ജെബിഎല്‍ സ്പീക്കറുകള്‍, ഗെസ ബാഡ്ജുകള്‍, ഷാര്‍ക്ക് ഫിന് ആന്റിന എന്നിവയും ഇതിന്റെ സവിശേഷതകളാണ്.