Screenshot 2024 02 27 20 21 14 990 com.android.chrome edit 4

ഫ്‌ളാറ്റിൽ നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊന്ന സംഭവത്തിൽ  കുഞ്ഞിന്റെ അമ്മ പീഡനത്തിന് ഇരയാണെന്ന് പോലീസ്. പെൺകുട്ടി പീഡനത്തിനിരയായ വിവരം മാതാപിതാക്കൾ അറിഞ്ഞിട്ടില്ല. കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രക്ഷിതാക്കൾക്ക് പങ്കില്ല.ഇന്ന് പുലർച്ചെ ആണ്പെൺകുട്ടി ഫ്‌ളാറ്റിലെ ശുചിമുറിയിൽ പ്രസവിക്കുന്നത്. തുടർന്ന്കുഞ്ഞിനെ ബെഡ്ഷീറ്റ് കൊണ്ട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. അതിനുശേഷം ബാൽക്കണിയിൽ നിന്ന് അടുത്തുള്ള പറമ്പിലേക്ക് എറിയുകയായിരുന്നു. എന്നാൽ കുഞ്ഞിന്റെ മൃതദേഹം റോഡിൽ വീണു.  പെൺകുട്ടി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

നവജാതശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്. റോഡിലേക്ക് നവജാതശിശു വീഴുന്ന ദൃശ്യങ്ങള്‍ ആരുടെയും മനസുലയ്ക്കുന്നതാണ്. പഴുതടച്ച അന്വേഷണത്തിലൂടെ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും തക്കതായ ശിക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.

മേയര്‍ ആര്യ രാജേന്ദ്രനെ , കെഎസ് ആർടിസി  ഡ്രൈവർ യദു ലൈഗികാധിഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടർ സുബിൻ.താൻ പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ല എന്നും സുബിൻ പോലീസിന് മൊഴി നൽകി. മേയർ സഞ്ചരിച്ച വാഹനത്തെ ഓവർ ടേക്കിംഗ് ചെയ്തിട്ടുണ്ടോയെന്നും തനിക്ക് വ്യക്തതയില്ല. കൺന്റോൺമെന്റ് പൊലീസിനാണ് കണ്ടക്ടർ വിശദമായ മൊഴി നൽകിയത്. കെഎസ്ആർടിസി ബസിലെ സിസിടിവി ദ്യശ്യങ്ങൾ കാണാതായ സംഭവത്തിൽ പൊലീസിന് തെളിവൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ബസ് പാർക്ക് ചെയ്ത സ്ഥലത്ത് സിസിടിവി ഇല്ലെന്നാണ് പൊലീസ് പറയുന്നത്.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് അതീവ ജാഗ്രത നിർദ്ദേശം. കേരളതീരത്ത് റെഡ് അലർട്ട് ആണ്,അതീവ വേണമെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും, ബീച്ചിലേക്കുള്ള യാത്രകളും ഒഴിവാക്കാൻ നിർദ്ദേശം.  കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും നാളെ (04-05-2024) രാവിലെ 02.30 മുതൽ 05-05-2024 രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ ഭേദഗതിക്ക് തയ്യാറായി ഗതാഗതവകുപ്പ് . ഗതാഗതമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് രാവിലെ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ ഡ്രൈവിങ് സ്കൂൾ ഉടമകളുടെ യൂണിയനുകളുമായി ചർച്ചക്ക് തയ്യാറായത്. യൂണിയനുകളുമായി നടത്തിയ ചർച്ചയിൽ സമരം തീർക്കാൻ സർക്കുലർ ഉടൻ പുതുക്കി ഇറക്കുമെന്ന ഉറപ്പ് നൽകി.

റായ് ബറേലിയിൽ മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനം ഇന്ത്യാ സഖ്യത്തിന് ദോഷം ചെയ്യുന്ന തീരുമാനമാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ആനി രാജ കുറ്റപ്പെടുത്തി. റായ്ബറേലിയിൽ മൽസരിക്കാൻ തീരുമാനിച്ചതോടെ രാഹുൽ ഗാന്ധി വയനാട്ടുകാരെ വഞ്ചിച്ചുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. ജനങ്ങളെ പറ്റിക്കുന്ന രാഷ്ട്രീയം രാഹുൽ ഗാന്ധി ആവർത്തിച്ചു. അമേഠിയിൽ മത്സരിക്കാതെ റായ് ബറേലിയിൽ മൽസരിക്കുന്നത് ഭീരുത്വമാണ്. വയനാട്ടിൽ കോൺഗ്രസുകാരെക്കാൾ പണിയെടുത്ത ലീഗുകാർക്ക് പണി കിട്ടിയെന്നും സുരേന്ദ്രൻ പറഞ്ഞു.

സൂര്യാഘാതമേറ്റ് സംസ്ഥാനത്ത്  497ഓളം കറവപ്പശുക്കൾ ചത്തെന്ന് മൃഗസംരക്ഷണ വകുപ്പ്. ചൂട് കൂടുന്ന സാഹചര്യത്തില്‍ വളര്‍ത്തു മൃഗങ്ങളെ സംരക്ഷണത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. പകൽ 11 മുതൽ വരെ 3 വരെ തുറസ്സായ സ്ഥലങ്ങളിൽ ഉരുക്കളെ മേയാൻ വിടരുത്. ഈ സമയo പശുക്കളെ പാടത്ത് കെട്ടിയിടുകയും ചെയ്യരുത് എന്നും മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി . ചത്ത കാലികൾക്കുള്ള നഷ്ടപരിഹാം ഉടൻ വിതരണം ചെയ്യുമെന്നും  മന്ത്രി ചിഞ്ചുറാണി അറിയിച്ചു.

സംസ്ഥാനത്ത് കൂടിയ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ നിർദേശo നൽകി കെഎസ്ഇബി. രാത്രി പത്തു മുതൽ പുലർച്ചെ രണ്ട് മണി വരെ ക്രമീകരണം  ഉണ്ടാകും. രാത്രി 9 കഴിഞ്ഞാൽ അലങ്കാര ദീപങ്ങളും, പരസ്യ ബോർഡുകളും പ്രവർത്തിപ്പിക്കരുത്.  വീടുകളിൽ എസി 26 ഡിഗ്രിക്ക് മുന്നിൽ ക്രമീകരിക്കണം.രണ്ട് ദിവസം നിരീക്ഷിച്ച ശേഷം കെഎസ്ഇബി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.  വാട്ടർ അതോറിറ്റി പംബിങ് ക്രമീകരിക്കണം, ലിഫ്റ്റ് ഇറിഗേഷൻ പമ്പുകൾ പീക്ക് സമയത്തു ഉപയോഗിക്കരുത്   തുടങ്ങിയ നിർദ്ദേശങ്ങളാണ് കെഎസ്ഇബി നൽകുന്നത്.

മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി കെഎസ്ഇബി. ഉപഭോഗം കൂടിയ ഇടങ്ങളിലാണ് നിയന്ത്രണം. ആദ്യഘട്ടത്തിൽ പാലക്കാട് രാത്രി ഏഴിനും അർധരാത്രി ഒരു മണിക്കുമിടയിലാണ് നിയന്ത്രണമേർപ്പെടുത്തിയത്. ഇടവിട്ട് വൈദ്യുതി നിയന്ത്രണത്തിനാണ് സാധ്യത. മണ്ണാർക്കാട്, അലനല്ലൂർ, കൊപ്പം, ഷൊർണൂർ, ഒറ്റപ്പാലം, ആറങ്ങോട്ടുര, പട്ടാമ്പി, കൂറ്റനാട്, പത്തിരിപ്പാല, കൊല്ലങ്കോട്, ചിറ്റൂർ, വടക്കഞ്ചേരി, കൊടുവായൂർ, നെന്മാറ,ഒലവക്കോട് സബ്സ്റ്റേഷനുകളിലാണ് നിയന്ത്രണം.

നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷൻ. ജില്ലാ പൊലീസ് മേധാവിയോട് കമ്മീഷൻ റിപ്പോർട്ട് തേടി. സംഭവം അതിദാരുണമാണെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ്‌ കുമാർ പറഞ്ഞു. കുട്ടികളെ വേണ്ടാത്തവർ ഇത്തരം ക്രൂരതകൾ ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. ഉഷ്ണ തരംഗ സാധ്യത വര്‍ധിച്ചതിനാല്‍ റേഷൻ കടകളുടെ പ്രവര്‍ത്തനം രാവിലെ എട്ടു മുതല്‍ 11 വരെയും വൈകിട്ട് നാലു മുതല്‍ എട്ടു വരെയുമാക്കി ക്രമീകരിച്ചതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ അറിയിച്ചു.

സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു എന്ന്കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന. സംസ്ഥാനത്ത് യെല്ലോ അലർട്ടടക്കം പ്രഖ്യാപിച്ച് കൊണ്ടുള്ളതാണ് കാലാവസ്ഥ പ്രവചനം. ഏഴാം തിയതി വയനാട് ജില്ലയിലാണ് യെല്ലോ അലർട്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ, ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കുo, ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

രാഹുൽ ഗാന്ധി റായ്‌ബറേലിയിലും മത്സരിക്കുന്നത് വയനാട്ടിലെ ജനങ്ങളോട് കാട്ടുന്ന കൊടും വഞ്ചനയാണെന്ന് രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ അഞ്ച് വർഷമായി അദ്ദേഹം വയനാട്ടിലെ ജനങ്ങൾക്കും കേരളത്തിലെ പൗരന്മാർക്കും വേണ്ടി ഒന്നും ചെയ്തില്ല.മനുഷ്യരും മൃഗങ്ങളും തമ്മിൽ അവിടെ സംഘർഷമുണ്ട്, അതിലൊന്നും രാഹുൽ ഗാന്ധി ഇടപെടുന്നില്ല. വയനാട്ടിലെ ജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനോ നൈപുണ്യമുണ്ടാക്കുന്നതിനോ അദ്ദേഹം ഒന്നും ചെയ്തില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തലപ്പുഴ മാവോയിസ്റ്റ് വെടിവെപ്പ് കേസിൽ നാല് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എൻഐഎ . വയനാട് തലപ്പുഴ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിൻ്റെ കമാൻഡോകൾക്ക് നേരെ വെടിയുതിർത്ത കേസിലാണ് കുറ്റപത്രം. 2023 നവംബർ 7 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കേസില്‍ തിരുവെങ്കിടം എന്ന ചന്തു, ശ്രീമതി എന്ന ഉണ്ണിമായ എന്നീ രണ്ട് പ്രതികൾ പിടിയിലായിട്ടുണ്ട്.

439 കോടി രൂപയുടെ പദ്ധതി ഏറ്റെടുത്ത് കെ-റെയിലും ആര്‍.വി.എന്‍.എല്ലും. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിനുള്ള കരാര്‍ ആണ്കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ്-റെയില്‍ വികാസ് നിഗം ലിമിറ്റഡ് സഖ്യo ഏറ്റെടുത്തിരിക്കുന്നത്. 42 മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് കരാര്‍ എന്ന് കെ റെയില്‍ അറിയിച്ചു.

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയ എല്ലാ പ്രൊഫൈലുകളും പരിശോധിച്ച് പരാതി നല്‍കിയെന്ന് സച്ചിന്‍ ദേവ് എംഎല്‍എ. മറ്റു ചിലതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സച്ചിന്‍ പറഞ്ഞു.

റായ്ബറേലിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ എതിരാളി ബി.ജെ.പി.യാണെന്ന സത്യം മറന്നുകൊണ്ടാണ് രാഹുല്‍ വയനാട്ടില്‍ മത്സരിച്ചത്. ഇപ്പോഴത് തിരുത്താന്‍ തയ്യാറായിരിക്കുന്നു. അതുകൊണ്ട് രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുമെന്നും ബിനോയ്‌ വിശ്വം പറഞ്ഞു.

തൃശൂരില്‍ ഇന്ന് ഉച്ചയ്ക് മൂന്നു മണിയോടെസ്വകാര്യ ബസില്‍ ജീപ്പ് ഇടിച്ച് രണ്ടു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ചേര്‍പ്പ് മുത്തോള്ളിയാല്‍ ഗ്ലോബല്‍ സ്കൂളിന് സമീപമാണ് അപകടം നടന്നത്. അമിത വേഗത്തിൽ വന്ന ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

ആന്ധ്ര പ്രദേശിൽ ബിജെപി പ്രചാരണം മന്ദഗതിയിൽ. എൻഡിഎ പ്രകടന പത്രിക അവതരിപ്പിച്ച ചടങ്ങിൽ പ്രധാനമന്ത്രിയുടെ ചിത്രം ഇല്ലാത്തതും ബിജെപിയുടെ തണുത്ത പ്രതികരണവും സംസ്ഥാനത്ത് ചർച്ചയാണ്. ജഗൻ മോഹൻ റെഡ്‌ഡി ആക്രമണം കടുപ്പിക്കുമ്പോൾ സഖ്യം ഒറ്റക്കെട്ടാണെന്നാണ് ബിജെപിയുടെ മറുപടി.

ജാമ്യാപേക്ഷയുമായി ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയൽ. ഭാര്യയും താനും ക്യാൻസർ ബാധിതരാണെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് നരേഷ് ​ഗോയൽ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. കോടതി ഉത്തരവ് പുറപ്പെടുവിക്കുന്ന മെയ് 6 വരെ ഗോയലിനെ പ്രവേശിപ്പിച്ചിരിക്കുന്ന സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു.

കേന്ദ്രസര്‍ക്കാരിനെ രൂക്ഷഭാഷയിൽ വിമർശിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേന്ദ്രസര്‍ക്കാര്‍ പ്രജ്വൽ രേവണ്ണയെ സംരക്ഷിക്കുകയാണെന്നും കേന്ദ്രസര്‍ക്കാരിന്റെ അറിവില്ലാതെ ആര്‍ക്കും വിദേശത്തേക്ക് യാത്ര ചെയ്യാനാവില്ലെന്നും അദ്ദേഹം ആരോപിച്ചു. അന്താരാഷ്ട്ര യാത്ര നടത്തുമ്പോള്‍ എല്ലാവരുടെയും പാസ്‌പോര്‍ട്ടും വിസയും പരിശോധിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *