Untitled design 20250112 193040 0000 1

 

 

 

 

ലോകകപ്പ് ഫൈനൽ പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. നിരവധി വിദ്യാർത്ഥികളുടെ അഭ്യർത്ഥന മാനിച്ചും, മുഖ്യമന്ത്രിയുമായി ആലോചിച്ചുമാണ് തീരുമാനമെടുത്തതെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ വ്യക്തമാക്കി.

 

ലോകകപ്പ് ഫൈനൽ പ്രമാണിച്ച് വൈദ്യുതി മുടങ്ങരുതെന്ന് മന്ത്രി സണ്ണി ജോസഫിനെ ട്രോളി മുൻ മന്ത്രി എം എം മണി. കറന്റിനും ഗ്യാരന്റി വേണമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ, ആശങ്ക വേണ്ടെന്നും കൂടുതൽ വില നൽകി വൈദ്യുതി വാങ്ങിയിട്ടുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.

 

ഫിഫ ലോകകപ്പ് ഫൈനലിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്ത് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം.ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയും, വിദ്യാർത്ഥികളുടെ താൽപര്യം പരിഗണിച്ച സർക്കാരിന് നന്ദി അറിയിക്കുകയും ചെയ്തു.

 

ടാറ്റയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഭരണ-പ്രതിപക്ഷ വാക്പോര്. സർക്കാർ ടാറ്റാ പ്രതിനിധികളുമായി ചർച്ച നടത്തിയെന്നതിന് തെളിവായി മന്ത്രി കുഞ്ഞാലിക്കുട്ടി ചിത്രങ്ങൾ പുറത്തുവിട്ടപ്പോൾ, എല്‍ ഡി എഫ് സര്‍ക്കാര്‍ ധാരണാ പത്രത്തില്‍ ഒപ്പിടുക മാത്രമല്ലെന്നും ജോലികള്‍ നേരത്തെ തന്നെ തുടങ്ങിയെന്നും രാജീവ് മറുപടി നൽകി.

 

 

പൊതിച്ചോർ വിവാദത്തില്‍ നിലപാട് മയപ്പെടുത്തി ആരോഗ്യമന്ത്രി കെ മുരളീധരൻ. ആശുപത്രികളിൽ രോഗികൾക്ക് ആഹാരം കൊടുക്കുന്നതിൽ എതിരല്ലെന്നും അഭിപ്രായം പറഞ്ഞത് ആലപ്പുഴയിലെ സാഹചര്യത്തിലാണെന്നും കെ മുരളീധരൻ വിശദീകരിക്കുന്നു.

 

സംരക്ഷണം ആവശ്യപ്പെട്ട് കുംഭമേള വൈറൽ പെൺകുട്ടി പൊലീസിന് മുന്നിലെത്തി. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് സംരക്ഷണം തേടി പെണ്‍കുട്ടി എത്തിയത്. പെൺകുട്ടി എവിടെയെന്ന് അറിയാതെ എങ്ങനെ സംരക്ഷണം കൊടുക്കും എന്ന് പൊലീസ് കോടതിയിൽ പറഞ്ഞിരുന്നു.

 

കള്ളൻ വിജയൻ’ എന്ന ലേഖനം തയ്യാറാക്കിയിട്ടില്ലെന്ന റസിഡന്‍റ് എഡിറ്റർ എം സ്വരാജിന്‍റെ വാദം തള്ളി നാടകപ്രവർത്തകൻ വിജയൻ രംഗത്ത്. ലേഖനത്തിനായി ദേശാഭിമാനിക്കാർ വിളിച്ചിരുന്നുവെന്നും ഫോട്ടോ നൽകിയെന്നും വിജയൻ സ്ഥിരീകരിച്ചു. കള്ളൻ വിജയനെ കുറിച്ച് ലേഖനം ഇല്ലെന്നായിരുന്നു എം സ്വരാജ് പറഞ്ഞത്.

 

സർക്കാർ ആശുപത്രികളിൽ ഡിവൈഎഫ്ഐ നടത്തിവരുന്ന പൊതിച്ചോർ വിതരണം തടയാനുള്ള യുഡിഎഫ് സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. ജനകീയ പദ്ധതിയെ തകർക്കുന്നത് രാഷ്ട്രീയ വൈരാഗ്യം കൊണ്ടാണെന്നും, ആരോഗ്യമേഖലയിലെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് സർക്കാർ ഒളിച്ചോടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

 

വ്യവസായിയെ ഭീഷണിപ്പെടുത്തി അഞ്ച് കോടിയോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ നെയ്യാറ്റിൻകര സ്വദേശിനിക്കും മൂന്ന് സുഹൃത്തുക്കൾക്കുമെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തു. ഫ്ലാറ്റും സ്ഥലവും സ്വർണ്ണവും തട്ടിയെടുത്തതായും, കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതി.

 

അയോധ്യ ക്ഷേത്രക്കൊള്ളയില്‍ മൗനം വെടിഞ്ഞ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആദ്യ നീക്കം. വിഷയത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുൽ ഗാന്ധി കത്ത് നല്‍കി.പാർലമെൻ്റ് സമ്മേളനം തുടങ്ങാനിരിക്കെയാണ് ഈ നീക്കം. മോദിക്ക് പാർലമെന്‍റിൽ ഇക്കാര്യത്തിൽ മറുപടി പറയേണ്ടി വരുമെന്നതാണ് സാഹചര്യം.

 

ഭാനിയാവാല – ഋഷികേശ് ദേശീയപാത വികസനത്തിനായി 4369 മരങ്ങൾ മുറിക്കാനുള്ള തീരുമാനം ഉത്തരാഖണ്ഡ് സർക്കാർ താൽക്കാലികമായി നിർത്തിവെച്ചു. പരിസ്ഥിതി പ്രവർത്തകരുടെയും പ്രദേശവാസികളുടെയും ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ നടപടി.

 

ഫിഫ ലോകകപ്പ് 2026 ഫൈനൽ മത്സരം കാണാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കി മേഘാലയ സർക്കാർ. ഫുട്ബോൾ ആവേശത്തിന്റെ ഭാഗമായി ജൂലൈ 20-ന് സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി കോൺറാഡ് കെ. സാങ്മ അറിയിച്ചു.

 

ജമ്മു കശ്മീരിൽ മേഘവിസ്ഫോടനത്തെയും മിന്നൽ പ്രളയത്തെയും തുടർന്നുണ്ടായ കനത്ത മഴക്കെടുതിയിൽ പത്ത് പേർ മരിച്ചു. രജൗരിയിലും സുരാൻകോട്ടിലും ഉൾപ്പെടെ പലയിടത്തും റോഡുകളും വാഹനങ്ങളും ഒലിച്ചുപോയി, രക്ഷാപ്രവർത്തനങ്ങൾക്കായി സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്.

 

വന്ദേമാതരത്തെ അധിക്ഷേപിച്ചാൽ തടവ് ശിക്ഷ ഉറപ്പാക്കുന്ന ബില്ല് നാളെ രാജ്യസഭയിൽ അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാകും ബില്ല് അവതരിപ്പിക്കുക. പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്സ് ടു നാഷണല്‍ ഓണര്‍ അമെന്‍റ്മെന്‍റ് ബില്ല് 2026 എന്ന പേരിലാകും വന്ദേ മാതരത്തെ അപമാനിച്ചാല്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ല് കൊണ്ടുവരിക.

 

കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലായി രാജ്യസഭാ എംപിമാർക്കായി കേന്ദ്ര ഖജനാവിൽ നിന്ന് 262 കോടിയിലധികം രൂപ ചിലവഴിച്ചതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ശമ്പളം, അലവൻസുകൾ, യാത്രകൾ എന്നിവയ്ക്കായി ചിലവിട്ട തുകയിൽ 2024-25 വർഷത്തെ അപേക്ഷിച്ച് 2025-26ൽ 65 കോടിയുടെ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്.

 

മഴക്കാല സമ്മേളനത്തിന് മുന്നോടിയായി സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ നിന്ന് പ്രതിപക്ഷ പാർട്ടികൾ ഇറങ്ങിപ്പോയി. തൃണമൂൽ വിമതരെ ക്ഷണിച്ചതിൽ പ്രതിഷേധിച്ചായിരുന്നു നടപടി. ഭരണഘടനാ ഭേദഗതികൾക്കായി സഖ്യകക്ഷികളെ പിളർത്താൻ സർക്കാർ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു .

 

സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുകിന്റെ ആരോഗ്യനിലയിൽ ആശങ്കയറിയിച്ച് ഭാര്യ ഗീതാഞ്ജലി ആങ്‌മോ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതിയുടെ അടിയന്തര ഇടപെടലില്ല. ഹർജി പരിഗണിച്ച ഹൈക്കോടതി, കേന്ദ്രത്തിന് വിശദീകരണം തേടി നോട്ടീസ് നൽകി. നിലവിൽ സഫ്ദർജംഗ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

 

മധ്യപ്രദേശ് മന്ത്രിസഭ ഏകീകൃത സിവിൽ കോഡ് ബില്ലിന്റെ കരടിന് അംഗീകാരം നൽകി. മുഖ്യമന്ത്രി മോഹൻ യാദവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ 93 ശതമാനത്തിലധികം പേർ നിയമത്തെ പിന്തുണയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

ജോർദാനിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടിയുമായി യു എസ്. ഇറാനിൽ നിർമാണം നടക്കുന്ന ആണവ നിലയത്തിലടക്കം ആക്രമണം നടത്തിയെന്ന് അമേരിക്ക അറിയിച്ചു. ഡാർകോവിൻ ആണവ നിലയത്തിൽ ആണ് ആക്രമണം നടത്തിയത്.

 

തായ്‌ലൻഡിൽ നിന്ന് തപാൽ പാർസൽ വഴി കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവ് ശേഖരം ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് പിടികൂടി. എയർ കാർഗോ കസ്റ്റംസ് വകുപ്പിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് തികച്ചും വ്യത്യസ്തമായ രീതിയിൽ ഒളിപ്പിച്ചുകടത്തിയ മയക്കുമരുന്ന് പിടികൂടിയത്.

 

കുവൈത്തിലെ പ്രധാന വൈദ്യുതി-കുടിവെള്ള ഉൽപ്പാദന പ്ലാന്‍റിന് നേരെ രണ്ട് ദിവസത്തിനിടെ രണ്ടാം തവണയും ഇറാന്‍റെ ആക്രമണം. ആക്രമണത്തെത്തുടർന്ന് പ്ലാന്‍റിൽ വീണ്ടും വൻ തീപിടിത്തമുണ്ടായതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *